ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള വിവിധ കേന്ദ്രങ്ങളിലേക്ക് പ്രത്യേക നിരക്കിളവ് പ്രഖ്യാപനവുമായി സ്വകാര്യ എയര്‍ലൈന്‍ കമ്പനിയായ ജെറ്റ് എയര്‍വേയ്സ്. റിപ്പബ്ലിക്ക് ദിനാഘോഷങ്ങളുടെ ഭാഗമായിട്ടാണ് നിരക്ക് ഇളവ് നല്‍കിയിരിക്കുന്നതെന്ന് ജെറ്റ് എയര്‍വേയ്സ് അറിയിച്ചു. രാജ്യത്തിനകത്ത് പറക്കാന്‍ ഇരുപത് ശതമാനം നിരക്കിളവും, തിരഞ്ഞെടുത്ത ചില അന്താരാഷ്ട്ര കേന്ദ്രങ്ങളിലേക്ക് 30 ശതമാനം നിരക്കിളവുമാണ് ജെറ്റ് എയര്‍വേയ്സ് പ്രഖ്യാപിച്ചിരിക്കുന്നത്. ജനുവരി 23-നും ജനുവരി 29നും ഇടയില്‍ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്കാണ് നിരക്കിളവ് ലഭ്യമാകുക. ഇക്കണോമി,പ്രീമിയര്‍ ക്ലാസ്സുകളിലും അഭ്യന്തര/അന്താരാഷ്ട്ര സര്‍വ്വീസുകളിലും നിരക്കിളവ് ലഭിക്കുന്നതാണ്. അബുദാബി,ലണ്ടന്‍,ആംസ്റ്റര്‍ഡാം,പാരീസ്,ടൊറന്‍റോ തുടങ്ങിയ അന്താരാഷ്ട്ര നഗരങ്ങളിലേക്കുള്ള സേവനങ്ങൾക്കും ഇത് ബാധകമാണ്.

Loading...