ആവശ്യമില്ലാതെ എന്റെ ചിത്രങ്ങൾ പ്രചരിപ്പിച്ചവർക്കെതിരെ ആശുപത്രിയിൽ നിന്നും ഇറങ്ങിയ ശേഷം നടപടിയുമെടുക്കുമെന്നു ജിഷയുടെ അമ്മ. സർക്കാർ പണിതുനൽകിയ മുടക്കുഴ പഞ്ചായത്തിലെ അകനാട് തൃക്കേപ്പാറയിലെ വീട്ടിൽ കഴിഞ്ഞ 40 ദിവസത്തിലേറെയായി വിട്ടു നിൽക്കുന്ന കൊല്ലപ്പെട്ട നിയമ വിദ്യാർത്ഥിനി ജിഷയുടെ മാതാവ് രാജേശ്വരി കളമശ്ശേരി മെഡിക്കൽ കോളേജിലാണ് ഇപ്പോള്‍.

കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച രാജേശ്വരിയുടെ ചിത്രങ്ങളുടെ ഉറവിടത്തെക്കുറിച്ച് അന്വേഷിച്ചു എത്തിയ ചില മാധ്യമങ്ങള്‍ ആണ് ജിഷയുടെ അമ്മ ഇപ്പോള്‍ പെരുംബവൂരിലെ വീട്ടില്‍ ഇല്ലെന്നു കണ്ടെത്തിയത്. 40 ദിവസത്തിലേറെയായി മാതാവ് വീട്ടിൽ നിന്നും വിട്ടു നിൽക്കുന്നതായി ജിഷയുടെ സഹോദരി ദീപയും പറഞ്ഞു.

ഞാനും മനുഷ്യസ്ത്രീയാണ് ,എനിക്കും തുണിയുടുക്കാൻ പാടില്ലേ ,ഇതൊക്കെ ഇവരെന്തിനാ ഫോട്ടോ എടുക്കുന്നേ.രാജേശ്വരി ചോദിച്ചു. പെരുംമ്പാവൂരിലെ മുത്തൂറ്റ് ബാങ്കിൽ സ്വർണം പണയം വച്ചിട്ടുണ്ട്. അതിൽ നിന്നും ചികത്സയ്ക്കായി കുറച്ച് പൈസ എടുക്കാമെന്ന് കരുതി അവിടെ പോയിരുന്നു. പൈസ വാങ്ങി തിരിഞ്ഞപ്പോൾ ഒരുത്തൻ മൊബൈലും കൊണ്ട് ഫോട്ടോ എടുത്തു.ഞാൻ ഒച്ചയെടുത്തപ്പോൾ അവിടെ കൂടിനിന്നവർ അവനോട് മൊബൈൽ പിടിച്ചുവാങ്ങി ഫോട്ടോ മായ്ച്ചുകളഞ്ഞു.

ഞാനെതിലെ പോയാലും ഓരോരുത്തര് വന്ന് ഫോട്ടോയെടുക്കും .ആശുപത്രിയിലും ശല്യമുണ്ട്. ഞാൻ പുറത്തേയ്ക്ക് ഇറങ്ങുമ്പോൾ മുകളിലത്തെ നിലിൽ നിന്നും മൊബൈലിൽ ഫോട്ടോ എടുക്കുന്നത് കാണുന്നുണ്ട്. ഇവരെന്തിനാ എന്നേ ഇങ്ങിനെ ശല്യം ചെയ്യുന്നേ ..മനസ്സിലാവുന്നില്ല. രണ്ട് ലക്ഷം രൂപ ഞാൻ ബാങ്കിൽ നിന്നും എടുത്ത് ചിലവഴിച്ചു എന്നാണ് ആൾക്കാർ പറയുന്നേ. ഇതിൽ ഒന്നരലക്ഷം രൂപയ്ക്ക് സ്വർണം വാങ്ങി. ബാക്കി അൻപതിനായിരം രൂപയേ ഇതുവരെ ചെലവായിട്ടുള്ളു. സ്വർണ്ണത്തിൽ ഏറെയും പണയത്തിലാണ്. ആഭരണങ്ങൾ പണയപ്പെടുത്തിയ തുകയിലേറെയും ചികത്സക്കായിട്ടാണ് ചിലവഴിക്കുന്നത്.

ഞാൻ ആരുടെയും കയ്യിൽ നിന്നും ഒന്നു പിടിച്ചുപറിച്ചിട്ടില്ല. ആരെയും തട്ടിച്ച് ഒന്നും ഉണ്ടാക്കിയിട്ടില്ല. എന്റെ അക്കൗണ്ടിൽ എത്രരൂപ ഉണ്ടെന്ന് ഇതുവരെ രാജമാണിക്യം സാർ പറഞ്ഞിട്ടില്ല. ഇങ്ങിനെ പോയാൽ പറ്റില്ല. ചുമ്മാ കുറച്ചാളുകൾ ദ്രോഹിക്കാൻ ഇറങ്ങിയിരിക്കുകയാണ്..ആശുപത്രിയിൽ നിന്നിറങ്ങിയ ശേഷം ഇവർക്കെതിരെ പൊലീസിനെ സമീപിക്കും ..രാജേശ്വരി വ്യക്തമാക്കി. നേരത്തെയും ഇവിടെ ചികത്സിച്ചിട്ടുണ്ട്. ഇപ്പോൾ അല്പം അശ്വാസമുണ്ട്. ജിഷയുടെ അമ്മ ഒരു ഓണ്‍ലൈന്‍ മാധ്യമത്തോട് പ്രതികരിച്ചു.
അമ്മ പെരിമ്പാവൂരിൽ ഒരു വീട്ടിലുണ്ടെന്ന് പരിചയക്കാരി പറഞ്ഞ് അറിഞ്ഞു.അവിടെ എന്തോ ചെറിയ ജോലിയുമായി കഴിയുകയാണെന്നാണ് പറഞ്ഞുകേട്ടത്.അന്വേഷിച്ചെത്തിയാൽ അമ്മയിക്കിഷ്ടപ്പെടില്ലന്നുറപ്പാണ്.അതിനാൽ അങ്ങോട്ടുപോയില്ല. അമ്മ സ്വന്തം ഇഷ്ടപ്രകാരം നടന്നോട്ടെ.ഒരു പാരാതിയുമില്ല.അവശയായി എവിടെയെങ്കിലും ഉണ്ടെന്നറിഞ്ഞാൽ കൂട്ടിക്കൊണ്ടുവന്ന് കഴിയാവുന്ന വിധത്തിൽ സംരക്ഷിക്കുമെന്നും വന്നവഴി മറന്നുള്ള ജീവിതത്തിന് താൻ തയ്യാറല്ലെന്നും ജിഷയുടെ സഹോദരി ദീപ പറയുന്നു.

Loading...