റംസാന്‍ മാസത്തില്‍ അള്ളാഹുവിനെ പ്രീതിപ്പെടുത്താന്‍ സ്വന്തം മകളെ കൊലപ്പെടുത്തിയ പിതാവ് പിടിയില്‍. രാജസ്ഥാനിലെ ജോധ്പൂരിലാണ് നാടിനെ നടുക്കിയ സംഭവം അരങ്ങേറിയത്. ജോധ്പൂര്‍ സ്വദേശിയായ നവാബ് അലിയാണ് തന്റെ മൂത്തമകള്‍ റിസ്വാനയെ കൊലപ്പെടുത്തിയതിന് അറസ്റ്റിലായത്. നാലുവയസുകാരിയെ കഴിഞ്ഞ ദിവസം വെളുപ്പിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് സംഭവമന്വേഷിച്ച പോലീസ് പിതാവിനെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തായത്.

റംസാന്‍ മാസത്തില്‍ അള്ളാഹുവിന്റെ അനുഗ്രഹം കൂടുതലായി ലഭിക്കാനാണ് മകളെ ബലി നല്‍കിയതെന്നാണ് ഇയാള്‍ പോലീസിനോട് പറഞ്ഞത്. അനുഗ്രഹം ലഭിക്കാന്‍ പ്രാര്‍ത്ഥിക്കാന്‍ പോവുകയാണെന്ന് പറഞ്ഞായിരുന്നു രാത്രി നാലുവയസുകാരി മകളുമായി നവാബ് അലി മുകളിലെ നിലയില്‍ നിന്ന് താഴെയെത്തിയത്. ഈ സമയം ഭാര്യയും ഇളയ മകളും മുകളിലെ നിലയില്‍ കിടന്നുറങ്ങുകയായിരുന്നു.

Loading...

തുടര്‍ന്ന് ഖുറാന്‍ വചനങ്ങളും പ്രാര്‍ത്ഥനയും ഉരുവിട്ടുകൊണ്ട് ഇയാള്‍ മൂര്‍ച്ചയേറിയ കത്തി കുട്ടിയുടെ കഴുത്തില്‍ കുത്തിയിറക്കി. കുട്ടി ഉടന്‍ തന്നെ മരിച്ചു. കൊലപാതകത്തിന് ശേഷം ഇയാള്‍ ഭാര്യയ്ക്കും ഇളയ മകള്‍ക്കുമൊപ്പം പോയി കിടന്നുറങ്ങി.

രാവിലെ ഉറക്കമെഴുന്നേറ്റ ഭാര്യ മകളെ തിരക്കുന്നതിനിടയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. സംഭവം പുറത്തറിഞ്ഞതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവ സമയം വീട് അകത്തു നിന്നും പീട്ടിയിരുന്നുവെന്ന് ഉറപ്പിച്ച പോലീസ് നവാബ് അലിയെ ചോദ്യം ചെയ്യുകയും ഇയാള്‍ കുറ്റം സമ്മതിക്കുകയുമായിരുന്നു. കൊലപാതകം ഇയാള്‍ നേരത്തെ തന്നെ ആസൂത്രണം ചെയ്തിരുന്നുവെന്നാണ് പോലീസ് പറയുന്നത്.

കൊലപാതകം നടന്ന ദിവസം രാവിലെ കുട്ടിയെയും കൊണ്ട് പുറത്ത് പോയ ഇയാള്‍ കുട്ടിക്ക് പലഹാരങ്ങളും മറ്റും വാങ്ങി നല്‍കിയിരുന്നുവെന്ന് കുട്ടിയുടെ അമ്മയും പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.


 

 
Loading...