ജോണ്‍ ആന്‍ഡ് ജോണ്‍സണ്‍ ടാല്‍ക്കം പൌഡര്‍ ഉപയോഗിച്ച് ക്യാന്‍സര്‍ വന്ന യുവതിയ്ക്ക് 417 മില്ല്യണ്‍ ഡോളര്‍( ഏകദേശം 2672 കോടിയിലധികം ഇന്ത്യന്‍ രുപ്പി) നഷ്ടപരിഹാരം നല്‍കാന്‍ കമ്പനിയോട് കോടതി നിര്‍ദേശിച്ചു. അണ്ഡാശയ ക്യാന്‍സര്‍ ബാധിച്ച ഇവ എച്ചേവറിയ(62) എന്ന യുവതി 50 വര്‍ഷത്തിനു മുകളിലായി ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി പൗഡര്‍ ഉപയോഗിച്ചിരുന്നുവെന്നും ഇതാണ് രോഗത്തിനിടയാക്കിയതെന്നും പരാതിപ്പെട്ടിരുന്നു. യുവതിയുടെ പരാതിയില്‍ മാസങ്ങളോളം വാദം കേട്ടതിനും വിദഗ്ധ പരിശോധനയ്ക്കും ശേഷമാണ് കോടതി വിധി.

ജോണ്‍സണ്‍ ബേബി പൗഡര്‍ ശരീരത്തില്‍ ഉപയോഗിച്ച് ക്യാന്‍സര്‍ വന്ന യുവതിയുടെ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടപ്പോഴാണ് ഇവ വിദഗ്ധ പരിശോധനയ്ക്ക് ഡോക്ടര്‍മാരെ സമീപിച്ചത്. ഇതില്‍ സ്ഥിരമായി ജോണ്‍സണ്‍ ഉത്പന്നങ്ങള്‍ ഉപയോഗിച്ചതും രോഗകാരണമായെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു.70 മില്ല്യണ്‍ ഡോളര്‍ പരാതിക്കാരിയ്ക്ക് നഷ്ടപരിഹാരമായും, 347 മില്ല്യണ്‍ ഡോളര്‍ ശിക്ഷയായും കൊടുക്കണമെന്നാണ് കോടതി ഉത്തരവ്. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിയുമായി നിലനില്‍ക്കുന്ന ടാല്‍ക്കം പൗഡര്‍ കേസുകളില്‍ കോടതി വിധിയ്ക്കുന്ന ഉയര്‍ന്ന തുകയാണിത്. ഈ വര്‍ഷം മെയ്യില്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ടാല്‍ക്കം പൗഡര്‍ സ്ഥിരമായ ഉപയോഗിച്ച് ക്യാന്‍സര്‍ ബാധിതയായ 62 കാരിയ്ക്ക് 110.5 മില്ല്യണ്‍ ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു.

കോടതി വിധി കമ്പനി അര്‍ഹിക്കുന്നതാണെന്ന് ഇവയുടെ അഭിഭാഷകന്‍ അഭിപ്രായപ്പെട്ടു. ഒവേറിയന്‍ ക്യാന്‍സര്‍ ബാധിതയായ ഇവയുടെ സ്ഥിതി അതീവ ഗുരുതരമാണെന്നും മറ്റൊരു സ്ത്രീയ്ക്കും ഇത്തരത്തില്‍ ഒരവസ്ഥ ഉണ്ടാകരുത് എന്ന ചിന്തയാണ് അവരെ കോടതിയെത്തിച്ചതെന്നുംഅദ്ദേഹം കൂട്ടിച്ചേര്‍ത്തു.തിങ്കളാഴ്ച്ചത്തെ കോടതി വിധിയ്ക്ക് അപ്പീല്‍ പോകുമെന്ന് ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനി അറിയിച്ചു.


 

 
Loading...