പുരുഷന്മാരെ അപമാനിക്കുന്ന വിവാദ ഫേസ്ബുക്ക് പോസ്റ്റുകലുമായി എത്തി നേരത്തെ ശ്രദ്ധ നേടിയ ജോമോള്‍ ജോസഫിന്റെ പുതിയ പോസ്റ്റും വൈറലാകുന്നു. ഇത്തവണ സ്ത്രീപുരുഷ ലൈംഗീകതകള്‍ തമ്മിലുള്ള സാരമായ വ്യത്യാസത്തെ കുറിച്ചാണ് ജോമോള്‍ ജോസഫിന്റെ തുറന്നെഴുത്ത്.

സ്ത്രീകളുടെ അലക്കി ഉണക്കാനായി ഇട്ട അടിവസ്ത്രങ്ങള്‍ കാണാതാകുന്നതും ഫോട്ടോയില്‍ പോലും, സ്ത്രീകള്‍ ധരിക്കുന്ന ബ്രായുടെ വള്ളിയോ, ഷോട്സിന്റെ അരികോ കണ്ടാല്‍ പോലും പലരും അതൊരു ആഘോഷമായി എടുക്കാറുണ്ടെന്നും ലൈംഗീക ചിന്തകളുടെ ഉത്തേജനത്തിനായി സ്ത്രീകളുടെ അടിവസ്ത്രത്തിലേക്ക് പാളുന്ന കണ്ണുകള്‍ എന്ന തലക്കെട്ടോടെ ആരംഭിക്കുന്ന കുറിപ്പില്‍ ജോമോള്‍ പറയുന്നു.

സ്വയംഭോഗം ഒരു പാപമായി പണ്ടുമുതല്‍ നമ്മുടെ ചിന്തകളില്‍ അടിച്ചേല്‍പ്പിക്കപ്പെട്ടതാണ്. എന്നാല്‍ സ്വയംഭോഗം ചെയ്യാത്ത പുരുഷന്‍മാര്‍ എത്രപേര് കാണും എന്ന് ചോദിച്ചാല്‍ വളരെ വിരളമായിരിക്കും സ്വയംഭോഗം ചെയ്യാത്തവര്‍.

എന്നാല്‍ സ്ത്രീകളില്‍ സ്വയംഭോഗം ചെയ്യുന്നവരുടെ എണ്ണം വളരെ കുറവാണ്. ഇതിന് കാരണമായി എനിക്ക് തോന്നുന്നത്, സ്ത്രീകള്‍ക്ക് മാനസീകമായി അടുപ്പമുള്ളവരില്‍ നിന്നുമാണ് ലൈംഗീക ഉത്തേജനം ലഭിക്കുന്നത് എന്നതാണ്. എന്നാല്‍ പുരുഷന് ചിന്തകളോ, ചിത്രങ്ങളോ, ചില കാഴ്ചകളോ, ഒക്കെ ലൈംഗീക ഉത്തേജനം നല്‍കുന്നു എന്നും ജോമോള്‍ കുറിക്കുന്നു.


ജോമോള്‍

ജോമോള്‍ ജോസഫിന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ലൈംഗീക ചിന്തകളുടെ ഉത്തേജനത്തിനായി സ്ത്രീകളുടെ അടിവസ്ത്രത്തിലേക്ക് പാളുന്ന കണ്ണുകൾ..

സ്വയംഭോഗം ഒരു പാപമായി പണ്ടുമുതൽ നമ്മുടെ ചിന്തകളിൽ അടിച്ചേൽപ്പിക്കപ്പെട്ടതാണ്. എന്നാൽ സ്വയംഭോഗം ചെയ്യാത്ത പുരുഷൻമാർ എത്രപേര് കാണും എന്ന് ചോദിച്ചാൽ വളരെ വിരളമായിരിക്കും സ്വയംഭോഗം ചെയ്യാത്തവർ.

എന്നാൽ സ്ത്രീകളിൽ സ്വയംഭോഗം ചെയ്യുന്നവരുടെ എണ്ണം വളരെ കുറവാണ്. ഇതിന് കാരണമായി എനിക്ക് തോന്നുന്നത്, സ്ത്രീകൾക്ക് മാനസീകമായി അടുപ്പമുള്ളവരിൽ നിന്നുമാണ് ലൈംഗീക ഉത്തേജനം ലഭിക്കുന്നത് എന്നതാണ്. എന്നാൽ പുരുഷന് ചിന്തകളോ, ചിത്രങ്ങളോ, ചില കാഴ്ചകളോ, ഒക്കെ ലൈംഗീക ഉത്തേജനം നൽകുന്നു.

ഇവിടെയാണ് സ്ത്രീപുരുഷ ലൈംഗീകതകൾ തമ്മിലുള്ള സാരമായ വ്യത്യാസം മനസ്സിലാക്കേണ്ടത്. ഈ വ്യത്യാസം പ്രകടമാണ് താനും. സ്ത്രീ പുരുഷ ശരീരങ്ങൾ തമ്മിലുള്ള അന്തരം പോലെ തന്നെയാണ് സ്ത്രീ പുരുഷ ലൈംഗീകതയും. സ്വന്തം ശരീരത്തിൽ സംഫവിക്കുന്നതുപോലെ തന്നെയാണ് സ്ത്രീശരീരത്തിലും ലൈംഗീക ഉത്തേജനമെന്ന ചിന്തയിൽ സ്ത്രീയെ സമീപിക്കുന്ന പുരുഷൻ, ലൈംഗീകതയിൽ ഒരു തികഞ്ഞ പരാജയമാകും.

ചില കൂട്ടുകാരികൾ പറഞ്ഞിട്ടുണ്ട്, അലക്കി ഉണക്കാനായി ഇട്ട അവരുടെ അടിവസ്ത്രങ്ങൾ കാണാതാകുന്നത് സംബന്ധിച്ച്. ഫോട്ടോയിൽ പോലും, സ്ത്രീകൾ ധരിക്കുന്ന ബ്രായുടെ വള്ളിയോ, ഷോട്സിന്റെ അരികോ കണ്ടാൽ പോലും പലരും അതൊരു ആഘോഷമായി എടുക്കാറുണ്ട്. സ്ത്രീകൾ ഷഡ്ഡിയും ബ്രായും കുട്ടിയുടുപ്പിനടിയിലും ഷോട്ട് സ്കേർട്ടിനടിയിലും ഷോട്സ് ധരിക്കുന്നവരാണ്.

കഴിഞ്ഞ ദിവസമാണ് ബ്രിട്ടനിൽ അപ്സ്കർട്ടിങ് ക്രിമിനൽ കുറ്റമെന്ന് കോടതി വിധിയും നിയമനിർമ്മാണവും വന്നത്. സ്ത്രീകളുടെ സ്കർട്ടിനടിയിലേക്ക് ഹിഡൺ ക്യാമറ സൂംചെയ്ത് പൊതു സ്ഥലങ്ങളിൽ വെച്ച് വീഡിയോ എടുക്കുന്നതിനെ ആണ് അപ്സ്കർട്ടിങ് എന്ന് പറയുന്നത്. ഇതിനെതിരായി പോരാടിയത് ജീന മാർട്ടിൻ എന്ന യുവതിയാണ്.

കേരളത്തിൽ മാത്രമല്ല, ലോകത്തെവിടെയായാലും സ്ത്രീയുടെ അടിവസത്രത്തിലേക്ക് പോകുന്ന കണ്ണുകളും, പായുന്ന ചിന്തകളും വികലമായ പുരുഷ ലൈംഗീക ചിന്തകളുടെ പ്രകടനം മാത്രമാണ്.

ഇത്തരം വികലമായ ലൈംഗീക ചിന്തകൾക്ക് പരിഹാരം ലൈംഗീകവിദ്യാഭ്യാസം എന്നതു മാത്രമാണ്. ചെറു പ്രായം മുതൽ തന്നെ വീടുകളിൽ നിന്നും, പിന്നീട് സ്കൂളുകളിലും, കോളജുകളിലും ശരിയായ ലൈംഗീക വിദ്യാഭ്യാസം നൽകുക എന്നത് തന്നെയാണ് ഏതൊരു സമുഹത്തിനും ആരോഗ്യകരമായ ലൈംഗീകതക്ക് നല്ലത്.


ജോമോള്‍

അതിന് നമ്മുടെ സ്കൂൾ സിലബസുകളിൽ ഇന്നും ചെമ്പരത്തിപ്പൂവിന്റെ നെടുകേയുള്ള ഛേദത്തിൽ തന്നെയല്ലേ ലൈംഗീക അവയവ പഠനം തുടങ്ങന്നതും അവസാനിക്കുന്നതും!!
NB – കഴിഞ്ഞ ദിവസത്തെ എന്റെ ചിത്രത്തിൽ, ഫ്രോക്കിനടിയിലിട്ട ഷോർട്സിനുമടിയിലെ നീല ഷഡ്ഡി കണ്ടുപിടിച്ച മഹാൻമാർക്ക് നല്ല നമസ്കാരം

Loading...