മമ്മൂട്ടിയുടെ ചിത്രമായ അങ്കിളിന് റെക്കോര്‍ഡ് സാറ്റലൈറ്റ് റൈറ്റ് കിട്ടിയെന്ന വാര്‍ത്ത രാവിലെയാണ് പുറത്തുവന്നത്. ഈ ചിത്രത്തില്‍ മമ്മൂട്ടി പൈസ മേടിക്കാതെയാണ് അഭിനയിച്ചതെന്നും താന്‍ ചതിക്കില്ലെന്ന വിശ്വാസമുള്ളതുകൊണ്ടാണ് അദ്ദേഹം അങ്ങനെ ചെയ്തതെന്നും ജോയ് മാത്യു .

‘സിനിമയില്‍ മമ്മൂട്ടി പണം വാങ്ങാതെയാണ് അഭിനയിച്ചത് എന്നു പറയുന്നത് സത്യമാണ്. പണം ഇതുവരെ കൊടുത്തിട്ടില്ല. ഞാന്‍ ചതിക്കില്ല എന്നദ്ദേഹത്തിനറിയാം. പക്ഷെ ഇനി പൈസ കൊടുക്കണം. കഥ ഇഷ്ടപ്പെട്ടതുകൊണ്ടാണ് അദ്ദേഹം അഭിനയിച്ചത്. നല്ല സിനിമകളെ ഒരുപാട് സ്‌നേഹിക്കുന്നയാളാണദ്ദേഹം.’ ജോയ് മാത്യു പറഞ്ഞു.

കൗമാരക്കാരിയായ പെണ്‍കുട്ടി നേരിടുന്ന പ്രശ്നങ്ങളില്‍ പിതാവിന്റെ സുഹൃത്ത് സഹായിക്കാനെത്തുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഇന്നത്തെ മിഡില്‍ ക്ലാസ് കുടുംബത്തിലെ പെണ്‍കുട്ടി നേരിടുന്ന പ്രശ്‌നമാണ് സിനിമയില്‍ കാണിക്കുന്നത്. സാമൂഹിക പ്രസക്തിയുള്ള ചിത്രമാണിത്. ഒപ്പം യാഥാര്‍ഥ്യവുമായി ബന്ധം പുലര്‍ത്തുന്നുണ്ട്.

ഞാനും മമ്മൂട്ടിയോടൊപ്പം ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. കാര്‍ത്തിക മുരളിയാണ് നായിക. ശരിക്കും നായികാ നായകന്‍ എന്നൊന്നും ഈ സിനിമയില്‍ പറയാന്‍ കഴിയില്ല. കേന്ദ്രകഥാപാത്രങ്ങളായി മാത്രമേ കാണാന്‍ കഴിയൂ. സുരേഷ് കൃഷ്ണ, കെപിഎസി ലളിത, മുത്തുമണി തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മാര്‍ച്ച് പകുതിയോടെ ചിത്രം റിലീസ് ചെയ്യും. ജോയ് മാത്യു പറഞ്ഞു.

Loading...