തെന്നിന്ത്യൻ സിനിമാലോകത്തെ മികച്ച പ്രണയ ജോഡികളായ പ്രഭാസും അനുഷ്ക ഷെട്ടിയും വിവാഹിതരാകാൻ പോകുകയാണെന്ന തരത്തിലുള്ള ഗോസിപ്പുകൾ വരാൻ തുടങ്ങിയിട്ട് നാളുകളേറെയായി.ബാഹുബലി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം കൂടി ഇറങ്ങിയതോടെ ശക്തമായി തന്നെ ഗോസിപ്പുകൾ നിലനിൽക്കുകയും ചെയ്തു . എന്നാൽ താരങ്ങൾ ഇതിനെ എതിർക്കുകയും
തങ്ങൾക്കിടയിൽ സൗഹൃദം മാത്രമേ ഉള്ളുവെന്ന് നിരവധി തവണ വ്യക്തമാക്കുകയും ചെയ്തിരുന്നു .

ഇപ്പോഴിതാ ഒരു ടെലിവിഷൻ പരിപാടിക്കിടെ പ്രഭാസിന്റെ ഉറ്റ സുഹൃത്തും നടിയുമായ കാജലിനോട് പ്രഭാസ്​ – അനുഷ്ക വിവാഹത്തെക്കുറിച്ച് ചോദിച്ചിരിക്കുകയാണ് അവതാരക. ഇതിന് കാജൽ നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

‘അനുഷ്ക സുന്ദരിയും കഴിവുള്ള അഭിനേത്രിയുമാണ്. അവർ അടുത്ത സുഹൃത്തുക്കൾ മാത്രമാണ്. എന്നാണ് ഈ ഗോസിപ്പുകൾ അവസാനിക്കുക എന്ന് അറിയില്ല. ഇവരിൽ ആരെങ്കിലും വിവാഹം ചെയ്യുന്നത് വരെ അത് തുടർന്ന് കൊണ്ടിരിക്കും’- കാജൽ പറഞ്ഞു.

അവതാരകയുടെ അടുത്ത ചോദ്യം കാജലിന്റെ വിവാഹത്തെക്കുറിച്ചായിരുന്നു. ഉടൻ വിവാഹം കഴിക്കുമെന്നും,​ ഭർത്താവിനെക്കുറിച്ച് ഒരുപാട് സങ്കൽപങ്ങളുണ്ടെന്നും നടി പറയുന്നു. സ്നേഹം കരുതൽ എന്നിവയ്ക്കൊപ്പം ആത്മീയതയിലും താൽപര്യമുള്ള വ്യക്തിയായിരിക്കണമെന്നും താരം കൂട്ടിച്ചേർത്തു. സിനിമയിൽ ആരെ വിവാഹം ചെയ്യാനാണ് താൽപര്യമെന്ന് ചോദിച്ചപ്പോൾ പ്രഭാസിന്റെ പേരാണ് കാജൽ പറഞ്ഞത്

Loading...