കാ​​​ക്ക​​​നാ​​​ട്: പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ത്ത പെ​​​ൺ​​​കു​​​ട്ടി​​​യെ റോ​​​ഡി​​​ൽ​​​വ​​​ച്ചു കു​​​ത്തി​​ക്കൊ​​​ല​​​പ്പെ​​​ടു​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച കേസിലെ പ്രതിയുടെ മൊഴി പുറത്ത് . പ​​​ട​​​മു​​​ക​​​ൾ താ​​​ണ പാ​​​ട​​​ത്ത് അ​​​മ​​​ലാണ് (19) കുറ്റകൃത്യം ചെയ്തത് .കൊ​​​ല​​​പ്പെ​​​ടു​​​ത്തു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യാ​​​ണ് കൃ​​​ത്യം ന​​​ട​​​ത്തി​​​യ​​​തെ​​​ന്ന് ചോ​​​ദ്യംചെ​​​യ്യ​​​ലി​​​ൽ പ്ര​​​തി പോ​​​ലീ​​​സി​​​നോ​​​ടു വെളിപ്പെടുത്തി . ഇ​​​ൻ​​​ഫോ​​ പാ​​​ർ​​​ക്ക് പോ​​​ലീ​​​സ് തേ​​​വ​​​യ്ക്ക​​​ലി​​​ലെ ബ​​​ന്ധു​​​വീ​​​ട്ടി​​​ൽ​​നി​​​ന്ന് ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെയാണ് ഇയാളെ പി​​ടി​​കൂ​​ടി​​യ​​ത്.കു​​ത്താ​​ൻ ഉ​​​പ​​​യോ​​​ഗി​​​ച്ച ക​​​ത്തി​​​യും ഇ​​​ൻ​​​ഫോ​​​ പാ​​​ർ​​​ക്കി​​​നു സ​​​മീ​​​പ​​​ത്തു​​​നി​​​ന്നു ക​​​ണ്ടെ​​​ടു​​​ത്തു.

കാ​​​ക്ക​​​നാ​​​ടു​​​ള്ള ഡേ​​​ കെ​​​യ​​​ർ സ്ഥാ​​​പ​​​ന​​​ത്തി​​​ൽ ജോ​​​ലി ചെ​​​യ്തി​​​രു​​​ന്ന പെ​​​ൺ​​​കു​​​ട്ടി​​​യു​​​മാ​​​യി അ​​​മ​​​ൽ അ​​​ടു​​​പ്പ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു. ക​​​ഴി​​​ഞ്ഞ ശ​​​നി​​​യാ​​​ഴ്ച അ​​​മ​​​ലി​​​നെ​​​യും പെ​​​ൺ​​​കു​​​ട്ടി​​​യെ​​​യും ഒ​​​ന്നി​​​ച്ച് ക​​​ട​​​മ്പ്ര​​​യാ​​​റി​​​ൽവ​​​ച്ചു പെ​​​ൺ​​​കു​​​ട്ടി​​​യു​​​ടെ ബ​​​ന്ധു ക​​​ണ്ടി​​​രു​​​ന്നു. ഇ​​​ക്കാ​​ര്യം പെ​​​ൺ​​​കു​​​ട്ടി​​​യു​​​ടെ വീ​​​ട്ടി​​​ൽ അ​​​റി​​​യി​​​ച്ചു. തു​​ട​​ർ​​ന്നു പെ​​​ൺ​​​കു​​​ട്ടി പ്ര​​​ണ​​​യ​​​ബ​​​ന്ധ​​​ത്തി​​​ൽ​​നി​​​ന്നു പി​​ന്മാ​​​റു​​​ന്ന​​​താ​​​യി അ​​​മ​​​ലി​​​നെ അ​​​റി​​​യി​​​ച്ചു.

ഇ​​തി​​ൽ പ്ര​​​കോ​​​പി​​​ത​​​നാ​​​യ പ്ര​​​തി പെ​​​ൺ​​​കു​​​ട്ടി​​​യെ കൊ​​​ല്ലാ​​​ൻ ക​​​രു​​​തി​​ക്കൂ​​​ട്ടി തീ​​​രു​​​മാ​​​നി​​​ച്ചാ​​​ണ് ക​​​ത്തി​​​യു​​​മാ​​​യി തി​​​ങ്ക​​​ളാ​​​ഴ്ച വൈ​​​കു​​​ന്നേ​​​രം പെ​​​ൺ​​​കു​​​ട്ടി പാ​​​ർ​​ട് ​ടൈം ​​ജോ​​​ലി ചെ​​​യ്യു​​​ന്ന ഡേ ​​​കെ​​​യ​​​റി​​​ലേ​​​ക്കു പോ​​​യ​​​ത്. സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ തൊ​​​ട്ട​​​ടു​​​ത്തു റോ​​ഡി​​​ൽ പെ​​​ൺ​​​കു​​​ട്ടി​​​യെ കാ​​​ണു​​​ക​​​യും കൈ​​​യി​​​ൽ ക​​​രു​​​തി​​​യി​​​രു​​​ന്ന ക​​​ത്തി​​​കൊ​​​ണ്ടു ക​​​ഴു​​​ത്തി​​​നും വ​​​യ​​​റ്റി​​​ലും കു​​​ത്തി വീ​​​ഴ്ത്തു​​​ക​​​യു​​മാ​​​യി​​​രു​​​ന്നു.

പെ​​​ൺ​​​കു​​​ട്ടി​​​യു​​​ടെ നി​​​ല​​​വി​​​ളി കേ​​​ട്ടു പ​​​രി​​​സ​​​ര​​​വാ​​​സി​​​ക​​​ൾ എ​​​ത്തി​​​യ​​​പ്പോ​​​ഴേ​​​ക്കും പ്ര​​​തി ഓ​​​ടി ര​​​ക്ഷ​​​പ്പെ​​​ട്ടു. നാ​​​ട്ടു​​​കാ​​രാ​​ണ് പെ​​​ൺ​​​കു​​​ട്ടി​​​യെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ച​​ത്. പ്ര​​​തി​​​യെ കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി.

Loading...