ബാലതാരമായി മലയാള സിനിമില്‍ അരങ്ങേറിയ കാളിദാസ് ജയറാം ആദ്യമായി നായകനായി അഭിനയിച്ചത് തമിഴകത്താണ്. രണ്ട് സിനിമകള്‍ തമിഴില്‍ ചെയ്ത ശേഷം ഇപ്പോഴിതാ പൂമരം എന്ന എബ്രിഡ് ഷൈന്‍ ചിത്രത്തിലൂടെ മലയാളത്തിലേക്കെത്തുകയാണ് താരപുത്രന്‍.സിനിമകള്‍ വിരലിലെണ്ണാവുന്നത്രെയും മാത്രമേ ചെയ്തുള്ളൂവെങ്കിലും കാളിദാസിന് തമിഴകത്തും മലയാളത്തിലുമെല്ലാം ആരാധകരുണ്ട്. ട്വിറ്റര്‍, ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയ പേജുകളിലും താരം സജീവമാണ്. ട്വിറ്ററില്‍ ആരാധകരുമായി സംവദിയ്ക്കവെയാണ് ഒരാള്‍ കാളിദാസിനോട് ആ ചോദ്യം ചോദിച്ചത്. എന്തിനാണ് എപ്പോഴും അച്ഛനെ കൂടെ കൂട്ടുന്നത്.

സിനിമാ പ്രമോഷനൊക്കെ പോകുമ്പോള്‍ എന്തിനാണ് അച്ഛനെ എപ്പോഴും കൂടെ കൂട്ടുന്നത് എന്നാണ് ട്വിറ്ററില്‍ ഒരു ആരാധകന്‍ കാളിദാസിനോട് ചോദിച്ചത്.ഒരു മറുചോദ്യത്തിനും ഇടം നല്‍കാതെ സൂപ്പര്‍ മറുപടി കാളിദാസ് ഈ ചോദ്യത്തിന് നല്‍കി. ‘എന്തെന്നാല്‍ അദ്ദേഹം എന്റെ അച്ഛനാണ്’ എന്നായിരുന്നു കാളിദാസിന്റെ മറുപടി.കാളിദാസിന്റെ മറുപടി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. ഇതിനേക്കാള്‍ നല്ലൊരു ഉത്തരം സ്വപ്‌നങ്ങളില്‍ മാത്രം പ്രതീക്ഷിച്ചാല്‍ മതി എന്നാണ് ട്രോളന്മാര്‍ പറയുന്നത്.

Loading...