കല്ല്യാണ്‍ ജ്വല്ലേഴ്സിന്‍റെ വാഹനം അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയി. തൃശ്ശൂരില്‍ നിന്നും തമിഴ്നാട്ടിലേക്ക് സ്വര്‍ണവുമായി പോയ വാഹനമാണ് വാളയാര്‍ ചെക്ക് പോസ്റ്റിന് സമീപം ഒരു സംഘം ആക്രമിച്ചത്.

വാഹനത്തിലുണ്ടായിരുന്ന കല്ല്യാണ്‍ ജ്വല്ലേഴ്സ് ജീവനക്കാരെ വലിച്ചു പുറത്തിട്ട ശേഷം അക്രമിസംഘം വാഹനവുമായി കടന്നു കളയുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

ഏതാണ്ട് ഒരു കോടി രൂപയ്ക്ക് അടുത്ത് വിലയുള്ള സ്വര്‍ണം വാഹനത്തിലുണ്ടായിരുന്നു എന്ന് കല്ല്യാണ്‍ ജ്വല്ലേഴ്സ് അധികൃതര്‍ അറിയിച്ചു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് ദേശീയപാതയില്‍ വാളയാര്‍ ചെക്ക് പോസ്റ്റിന് ഇരുവശത്തുമായി കേരള-തമിഴ്നാട് പൊലീസുദ്യോഗസ്ഥര്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

വാളയാര്‍ ചെക്ക് പോസ്റ്റിന് അടുത്ത് വെച്ചാണ് ഗുണ്ടകള്‍ വാഹനത്തെ അക്രമിച്ചത്. വാഹനത്തിലുണ്ടായിരുന്ന 2 ജ്വല്ലറി ജീവനക്കാരെ അടിച്ച്‌ വീഴ്ത്തിയ ശേഷം വാഹനവുമായി കടന്നു കളയുകയായിരുന്നു.

ഒരു കോടി രൂപയുടെ അടുത്ത് വില വരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടാക്കള്‍ അപഹരിച്ചതായി കമ്ബനി അധികൃതര്‍ പറയുന്നു. അതിര്‍ത്തി മേഖലയില്‍ പൊലീസ് തിരിച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. പാലക്കാട്, ചാവടി പൊലീസ് സ്‌റ്റേഷനുകളിൽ കല്യാൺ ജ്വല്ലേഴ്സ് മാനേജ്മെൻറ്പരാതി കൊടുത്തു.സ്വര്‍ണം തിരികെ ലഭിക്കുന്നതിന് ആവശ്യമായ എല്ലാ വിവരങ്ങളും അധികൃതര്‍ക്ക് കൈമാറിയതായി കല്യാണ്‍ ജ്വല്ലേഴ്സ് ചെയര്‍മാൻ ആൻഡ് മാനേജിംഗ് ഡയറക്ടര്‍ ടി എസ് കല്യാണരാമൻ അറിയിച്ചു

Loading...