കമ്മട്ടിപ്പാടം എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ഒരു നടിയാണ് ഷോൺ റോമി. മോഡലിംഗ് രംഗത്ത് നിന്നാണ് താരം സിനിമാലോകത്തേക്ക് എത്തിയത് . സോഷ്യൽ മീഡിയ വഴി താരം തന്റെ ഗ്ലാമർ ചിത്രങ്ങൾ പലപ്പോഴും പോസ്റ്റ് ചെയ്യാറുണ്ട്.. ഷോൺ റോമി ഇപ്പോൾ പോസ്റ്റ് ചെയ്ത ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്.മുൻപും നടി ഇത്തരത്തിലുള്ള ചിത്രങ്ങൾ ആരാധകരുമായി പങ്കുവെച്ചിരുന്നു. ബിക്കിനി മോഡൽ വസ്ത്രം ധരിച്ചുള്ള ചിത്രങ്ങളാണ് താരം ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. അൾട്രാ ഗ്ലാമറസായ ഷോണിന്റെ ചിത്രത്തെ ഒരുകൂട്ടം ആരാധകർ വാഴ്ത്തിപ്പാടുമ്പോൾ ട്രോളുമായി വിമർശകരും രംഗത്തെത്തിയിട്ടുണ്ട്.

അഭിനയ രംഗത്തേക്ക് ഷോൺ റോമി ‘നീലാകാശം പച്ചക്കടൽ ചുവന്നഭൂമി’ എന്ന ചിത്രത്തിലൂടെയാണ് തുടക്കം കുറിച്ചത്. ഈ ചിത്രത്തിൽ നായികയുടെ കൂടെ നടക്കുന്ന കുട്ടിയായായിരുന്നു ഷോണിന്റെ അരങ്ങേറ്റം. തുടർന്ന് രാജീവ് രവി സംവിധാനം ചെയ്ത കമ്മട്ടിപ്പാടം എന്ന സിനിമയിലൂടെയാണ് മുഖ്യധാരാ നടിമാരുടെ നിരയിലേക്കുള്ള ഷോണിന്റെ കടന്നു വരവ്.

ഈ ചിത്രത്തിൽ ഷോൺ അവതരിപ്പിച്ച അനിത എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളിയായ ഷോൺ റോമി ബെംഗളൂരുവിലായിരുന്നു താമസം.

Loading...