നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അറസ്റ്റിലായപ്പോള്‍ എല്ലാവരും അന്വേഷിച്ചത് കാവ്യ മാധവന്‍ കരയുകയാണോ ചിരിക്കുകയാണോ എന്നാണ്. അച്ഛന്റെ ശ്രാദ്ധ ചടങ്ങിന് പങ്കെടുക്കാന്‍ രണ്ട് മണിക്കൂറത്തെ പരോളിന് ദിലീപ് പുറത്തിറങ്ങിയപ്പോഴും കാവ്യയെ ആയിരുന്നു ചിലര്‍ക്ക് കാണേണ്ടത്.

എന്നാല്‍ അപ്പോഴൊന്നും കാവ്യ ക്യാമറകള്‍ക്ക് മുഖം കൊടുത്തില്ല. എന്നാല്‍ ഇപ്പോള്‍, ജാമ്യത്തില്‍ ദിലീപ് പുറത്തിറങ്ങിയ ശേഷം കാവ്യ നിറഞ്ഞു നില്‍ക്കുകയാണ്. അതും നിറഞ്ഞ ചിരിയോടെ, ദിലീപിനെ തൊട്ട് തൊട്ട് തൊട്ട് നില്‍ക്കുന്നു. അതിനിടയില്‍ ഇന്ന് 85 ദിവസത്തെ ജയില്‍വാസത്തിന് ശേഷം ജാമ്യം ലഭിച്ച സന്തോഷത്തില്‍ നടന്‍ ദിലീപും ഭാര്യ കാവ്യാമാധവനും അഭിഭാഷകന്റെ അടുത്തെത്തി. നിറഞ്ഞ സന്തോഷമാണ് കാവ്യയുടെ മുഖത്തു.

കേസിന്റെ തുടക്കത്തില്‍ രാംകുമാര്‍ ആയിരുന്നു ദിലീപിന്റെ അഭിഭാഷകന്‍. പിന്നീട് രാമന്‍ പിള്ളയ്ക്ക് വക്കാലത്ത് നല്‍കുകയായിരുന്നു. രാമന്‍ പിള്ളയുടെ ശക്തമായ വാദമാണ് കുറ്റപത്രം സമര്‍പ്പിക്കുന്നതിന് തൊട്ടുമുന്‍പ് ജാമ്യം ലഭിക്കാന്‍ ഇടയായത്. ജാമ്യം ലഭിച്ചിരുന്നില്ലെങ്കില്‍ വിചാരണ കാലയളവില്‍ ദിലീപ് ജയിലില്‍ കഴിയേണ്ടി വരുമായിരുന്നു.

Loading...