ദിലീപ്- കാവ്യ മാധവന്‍ കുടുംബത്തിലേക്ക് പുതിയൊരു അതിഥികൂടി എത്തുകയാണ്. കാവ്യ മാധവന്‍ ഗര്‍ഭിണിയാണെന്ന വിവരമാണ് കുടുംബത്തോട് അടുത്ത വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. വിവാഹ ശേഷം വിവാദങ്ങള്‍ക്ക് ഇടയില്‍ പെട്ടു പോയ ദിലീപ് ഈ സന്തോഷ വാര്‍ത്ത രഹസ്യമാക്കി വയ്ക്കുകയായിരുന്നു.

മഞ്ജു വാര്യരുമായി വിവാഹബന്ധം വേര്‍പെടുത്തിയ ശേഷം മകള്‍ മീനാക്ഷിയും ദിലീപിനൊപ്പമാണ് താമസിക്കുന്നത്. മീനാക്ഷിയ്ക്ക് കൂട്ടായി പുതിയൊരാള്‍ കൂടി കുടുംബത്തിലേക്ക് കടന്നു വരുന്ന ത്രില്ലിലാണ് കുടുംബാംഗങ്ങളെല്ലാം. വിവാഹശേഷം പൂര്‍ണമായും അഭിനയം നിര്‍ത്തി വീട്ടുകാര്യങ്ങളില്‍ ശ്രദ്ധിക്കാനായിരുന്നു കാവ്യയുടെയും തീരുമാനം.

വിട്ടൊഴിയാതെ വിവാദങ്ങള്‍ പിന്തുടര്‍ന്നപ്പോഴും ഉറച്ച പിന്തുണയുമായി കാവ്യ ദിലീപിനൊപ്പം നിന്നു. നിരപരാധിത്വം തെളിയിച്ച് സിനിമയില്‍ സജീവമാകുമെന്ന നിലപാട് വ്യക്തമാക്കിയ ദിലീപിനും ഭാര്യയുടെ വേഷം ഭംഗിയാക്കുന്ന കാവ്യയ്ക്കും ഏറെ സന്തോഷം പകരുന്ന നിമിഷങ്ങളാണിത്. ജീവിതത്തില്‍ ദിലീപിന്റെ അച്ഛന്‍ വേഷവും കാവ്യയുടെ അമ്മവേഷവും കാണാന്‍ സിനിമാലോകം ആകാംക്ഷയോടെ ഇരിക്കുമ്പോള്‍, കുടുംബത്തിലേക്ക് കുഞ്ഞിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് താരകുടുംബം.

Loading...