പിണറായി സർക്കാരിന്റെ മൂന്നാം ബജറ്റ് അവതരണം തുടങ്ങി. സമ്പൂർണ സാമൂഹിക സുരക്ഷിതത്വ കവചം തീർക്കുമെന്ന് ബജറ്റിനു മുന്നോടിയായി ധനമന്ത്രി പറഞ്ഞു. വളർച്ചയ്ക്ക് ഉതകുന്ന വ്യവസായങ്ങൾക്ക് പരിഗണന നൽകും. ജിഎസ്ടി നടത്തിപ്പ് മെച്ചപ്പെടുത്തും. അതേസമയം ധനകമ്മി നിയന്ത്രണത്തിൽ കേന്ദ്രം കൈകടത്തുന്നതിൽ പ്രതിഷേധം അറിയിക്കുമെന്നും മന്ത്രി അറിയിച്ചു.

മലയാളികള്‍ക്കു സമ്പൂര്‍ണ സാമൂഹിക സുരക്ഷിതത്വകവചം തീര്‍ക്കുമെന്നും, ഗള്‍ഫിലെ പ്രവാസികള്‍ക്കു ജോലി നഷ്ടമാകുന്ന സാഹചര്യം ഉള്‍പ്പെടെ കണക്കിലെടുക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. ബജറ്റ് അവതരണത്തിന് മുന്നോിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം.വന്‍ പ്രതിസന്ധി നിലനില്‍ക്കുന്ന കെഎസ്ആര്‍ടിസിയില്‍ ശമ്പളവും, പെന്‍ഷനും കൃത്യമായി വിതരണം ചെയ്യുന്നതിനുള്ള പാക്കേജുകള്‍ ബജറ്റില്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. വളര്‍ച്ചയ്ക്കുതകുന്ന പുതിയ വ്യവസായങ്ങള്‍ക്കു പരിഗണന നല്‍കുമെന്നും, ജിഎസ്ടി നടത്തിപ്പ് മെച്ചപ്പെടുമെന്നും ധനമന്ത്രി അറിയിച്ചു. വരുമാന വര്‍ധനയുടെ ഭാഗമായി ഫീസുകള്‍, പിഴകള്‍, ഭൂനികുതി, കെട്ടിടനികുതി , ഭൂമിയുടെ ന്യായവില തുടങ്ങിയവ വര്‍ധിപ്പിക്കാനാണ് സാധ്യതകള്‍.

അതേസമയം, കേന്ദ്രബജറ്റ് തീര്‍ത്തും വിരോധാഭാസമാണെന്ന് മന്ത്രി ആഞ്ഞടിച്ചു. സംസ്ഥാന സര്‍ക്കാരുകളെ നിയന്ത്രിക്കുമ്പോഴുഗ കേന്ദ്രം സാമ്പത്തിക അച്ചടക്കം പാലിക്കുന്നില്ലെന്നും, കടമെടുക്കാന്‍ പരിധി കൂട്ടാത്തത് പ്രതിസന്ധിയിലാക്കിയെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി. ബജറ്റ് സാധാരണക്കാരന് ഒപ്പമായിരിക്കുമെന്ന് ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Loading...