സംസ്ഥാന ചലച്ചിത്ര അവാർഡിൽ മികച്ച നടനുള്ള പുരസ്ക്കാരങ്ങൾ പങ്കിട്ട് ജയസൂര്യയും സൗബിൻ ഷാഹിറും. നിമിഷ സജയൻ മികച്ച നടിയായി. ശ്യാമപ്രസാദാണ് മികച്ച സംവിധായകൻ. ഷെരീഫ് സി സംവിധാനം ചെയ്ത കാന്തൻ ദി ലവർ ഓഫ് കളർ മികച്ച ചിത്രമായി.

ഇഞ്ചോടിഞ്ച് മത്സരത്തിനൊടുവിൽ മികച്ച നടനുള്ള പുരസ്ക്കാരം ജയസൂര്യക്കും സൗബിനും പങ്കിട്ട് നൽകാൻ ജൂറി തീരുമാനിക്കുകയായിരുന്നു..ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റനായിരുന്ന വിപി സത്യൻറെ ജീവിതം അവിസ്മരണമീയമാക്കിയ ക്യാപ്റ്റനും ട്രാൻസ്ജെണ്ടറിനറെ ജീവിതം പകർത്തിയ മേരിക്കുട്ടിയും ജയസൂര്യക്ക് തുണയായി. സുഡാനിയിലെ ഫുട്ബോൾ ടീം മാനേജർ മജീദാണ് സൗബിനെ നേട്ടത്തിനിയാക്കിയത്. ജോസഫിലൂടെ അവസാനറൗണ്ട് വരെ മികച്ച മത്സരം കാഴ്ചവെച്ച ജോജു ജോർജ്ജ് മികച്ച സ്വഭാവ നടനായി.

പത്തിലേറെ ചിത്രങ്ങളെ പിന്തള്ളി ഷെരീഫ് സി സംവിധാനം ചെയ്തന കാന്തൻ ദി ലവർ ഓഫ് കളർ മികച്ച സിനിമക്കുള്ള അവാർഡ് നേടിയത്. അവസാന റൗണ്ട് വരെ ഉണ്ടായിരുന്ന ശ്യാമപ്രസാദിന്റെ ഒരു ഞായറാഴ്ച മികച്ച രണ്ടാമത്ത ചിത്രമായി, ശ്യാമപ്രസാദ് മികച്ച സംവിധായകനുമായി.

ചോലയിലെയും കുപ്രസിദ്ധ പയ്യനിലെയും പ്രകടനമാണ് നിമിഷ സജയനെ മികച്ച നടിയാക്കിയത്. ഐശ്വര്യലക്ഷ്മി അവസാനം വരെ വെല്ലുവിളി ഉയർത്തി.സുഡാനി ഫ്രം നൈജീരിയിലെ മിന്നും പ്രകടനത്തിലൂടെ സാവിത്രി ശ്രീധരനും സരസ ബാലുശ്ശേരിയും മികച്ച സ്വഭാവ നടിമാരായി. സക്കറിയക്ക് കിട്ടിയ മികച്ച നവാഗത സംവിധായകനുള്ള പുരസ്ക്കാരവും ജനപ്രീതിയും കലമൂല്യമുള്ള ചിത്രത്തിന്റെ അവാർഡുമടക്കം സുഡാനി ആകെ നാല് അവാർഡ് നേടി. മികച്ച ക്യാമറാമാൻ കെ യു മോഹനൻ, സംഗീത സംവിധായകൻ വിശാൽ ഭരദ്വാജ് അടക്കം കാർബണിന് ആകെ ആറ് പുരസ്ക്കാരം കിട്ടി.

അങ്കിളിലൂടെ ജോയ് മാത്യു മികച്ച കഥാകൃത്തായി. തീവണ്ടിയിലെയും ജോസഫിലെയും സൂപ്പർ ഹിറ്റ് പാട്ടുകളിലൂടെ വിജയ് യേശുദാസ് മികച്ച ഗായകനായി. ആമിയിലെ പാട്ട് ശ്രേയ ഘോഷാലിനെ മികച്ച ഗായികയാക്കി. കുമാര്‍ സാഹ്‍നി അധ്യക്ഷനായ ജൂറിയാണ് പുരസക്കാരങ്ങൾ നിശ്ചയിച്ചത്.

അവാര്‍ഡ് വിവരങ്ങള്‍ ഒറ്റ നോട്ടത്തില്‍

മികച്ച ചലച്ചിത്ര ഗ്രന്ഥം

എം ജയരാജിന്റെ മലയാള സിനിമ പിന്നിട്ട വഴികള്‍

മികച്ച സിനിമ

കാന്തൻ ദ ലൌവര്‍ ഓഫ് കളര്‍

മികച്ച രണ്ടാമത്തെ സിനിമ

ഒരു ഞായറാഴ്‍ച

മികച്ച സംവിധായകൻ

ശ്യാമപ്രസാദ്

മികച്ച നടൻ

ജയസൂര്യ, സൌബിൻ

മികച്ച നടി

നിമിഷ സജയൻ

മികച്ച കഥാകൃത്ത്

ജോയ് മാത്യു (അങ്കിള്‍)

മികച്ച ഛായാഗ്രാഹകൻ

കെ യു മോഹനൻ (കാര്‍ബണ്‍)

മികച്ച തിരക്കഥാകൃത്ത്

മുഹസിൻ പരാരി, സക്കറിയ (സുഡാനി ഫ്രം നൈജീരിയ)

മികച്ച ബാലതാരം

മാസ്റ്റര്‍ മിഥുൻ

മികച്ച പിന്നണി ഗായകൻ

വിജയ് യേശുദാസ്

മികച്ച പശ്ചാത്തല സംഗീതം
ബിജിബാല്‍

മികച്ച സിങ്ക് സൌണ്ട്

അനില്‍ രാധാകൃഷ്ണൻ

മികച്ച സ്വഭാവ നടൻ

ജോജു ജോര്‍ജ്

ജൂറി പരാമര്‍ശം

ഛായാഗ്രാഹണം

മധു അമ്പാട്ട്

മികച്ച കുട്ടികളുടെ ചിത്രം

അങ്ങനെ അകലെ ദൂരെ

Loading...