കാസര്‍കോട്: തുടര്‍ച്ചയായുള്ള പ്രളയം ദുരിതം വിതയ്ക്കുന്ന സാഹചര്യത്തില്‍ ഭൂവിനിയോഗത്തിന് ശാസ്ത്രീയ നയം തയ്യാറാക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍.ജനവാസ മേഖലകള്‍ കണ്ടെത്തി വീട് നിര്‍മ്മിക്കാന്‍ അനുമതി നല്‍കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയാല്‍ പ്രകൃതി ദുരന്തങ്ങളുടെ തോത് ഒരളവോളം കുറയ്ക്കാന്‍ കഴിയുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നീക്കം. ക്വാറികളുടെ പ്രവര്‍ത്തനത്തിന് കര്‍ശന നിയന്ത്രണവും പരിഗണനയിലുണ്ട്.

“ഭൂവിനിയോഗം സംബന്ധിച്ച് വ്യക്തമായ ധാരണയുണ്ടാക്കേണ്ടിയിരിക്കുന്നു. നിയന്ത്രണത്തിന് വിധേയമായി ഖനനം നടത്തേണ്ടതുണ്ട്,” മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.

വീടും സ്ഥലും നഷ്ടപ്പെട്ട എല്ലാവര്‍ക്കും പത്ത് ലക്ഷം നല്‍കാനാണ് തീരുമാനം. ഭൂമിക്ക് ആറ് ലക്ഷവും നാല് ലക്ഷം വീടിനുമെന്ന നിലയിലാണ് സര്‍ക്കാരിന്റെ സാമ്പത്തിക സഹായം. കഴിഞ്ഞ പ്രളയകാലം മുതല്‍ ഭൂമിയും വീടും നഷ്ട്‌പ്പെട്ടവര്‍ക്ക് ഈ ആനുകൂല്യം നല്‍കിവരുന്നുണ്ട്.

Loading...