ഡബ്ലിന്‍: ജൂണ്‍ 16 ശനിയാഴ്ച ലൂക്കന് യൂത്ത് സെന്ററില് നടത്തപ്പെടുന്ന കേരളാഹൗസ് മെഗാ കാര്‍ണിവലില്‍ പങ്കെടുക്കാന്‍ എത്തുന്ന കുട്ടികള്‍ക്കായി ആര്‍ട്‌സ് കോര്‍ണറുകള്‍ ഒരുങ്ങുന്നു.വിനോദത്തോടൊപ്പം ചിത്രരചനാ പഠനവും,ലക്ഷ്യമിടുന്ന ആര്‍ട്‌സ് കോര്‍ണര്‍ കേരളാ ഹൗസ് കാര്‍ണിവലിന്റെ മുഖ്യശ്രദ്ധാകേന്ദ്രങ്ങളില്‍ ഒന്നാകും.

ഉച്ചക്ക് 12 മണിയ്ക്ക് ആര്‍ട്‌സ് കോർണർ ആരംഭിക്കുന്നു .പങ്കെടുക്കുന്ന കുട്ടികള്‍ ക്രയോണ്‍സും പേപ്പറും കൊണ്ടുവരേണ്ടതാണ്.മിതമായ വിലയില്‍ കാര്‍ണിവല്‍ സ്റ്റാളിലും ക്രയോണ്‍സും പേപ്പറും ലഭ്യമായിരിക്കും. ആര്‍ട്‌സ് കോര്‍ണറില്‍ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്ന കുട്ടികള്‍ക്ക് സമ്മാനം നല്‍കപ്പെടും.

കാര്‍ണിവലിനോടനുബന്ധിച്ച് ഇക്കുറി ‘റെപ്പ്‌ടയില്‍ ഷോ’ സംഘടിപ്പിക്കുന്നു. ചിത്രങ്ങളില്‍ മാത്രം കണ്ടു പരിചയമുള്ള ധാരാളം ഇഴജന്തുക്കള്‍ളാണ് കാര്‍ണിവല്‍ ഗ്രൗണ്ടില്‍ എത്തുക. കാര്‍ണിവല്‍ ദിവസം വൈകിട്ട് 3 മുതല്‍ 4 വരെയാണ് റെപ്പ്‌ടയില്‍ ഷോ’ ‘’ക്രമീകരിച്ചിരിക്കുന്നത്.

കുടാതെ കുട്ടികള്‍ക്കായി ഗെയിം സോണ്‍, ഫേസ്പെയിന്റിംഗ്, മൈലാഞ്ചി, കുതിരസവാരി, ബൌന്‍സിംഗ് കാസ്റ്റില്‍ എന്നിവയും സംഘടിപ്പിച്ചിടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്: റോയി കുഞ്ചിലക്കാട്ട്:0892319427 മെല്‍ബിന്‍-0876823893

Loading...