ദൈവത്തിന്റെ സ്വന്തം നാടെന്ന് അറിയപ്പെടുന്ന കേരളത്തിൽ വിനോദ സഞ്ചാര മേഖലയുടെ നടത്തിപ്പ് സുഗമമോ.. ഒരു രാജ്യത്തിന്റെ മുഴുവൻ വികസനത്തിനാവശ്യമായ വരുമാനം ടൂറിസം മേഖലയിൽ കൂടി കൈവരിക്കാമെന്ന് പല രാജ്യങ്ങളും ഇതിനോടകം തന്നെ തെളിയിച്ചതാണ്. എന്നിട്ടും ഒരു സംസ്ഥാനം എന്ന നിലയിൽ ടൂറിസത്തിനു ധാരാളം അവസരങ്ങൾ ഉണ്ടായിട്ടും വേണ്ടത്ര പ്രയോജനപെടുത്താൻ കേരളത്തിനാകുന്നില്ല.

ലോക നിലവാരത്തിലുള്ള ടൂറിസമാണ് കേരളം ലക്ഷ്യമിടുന്നതെങ്കിൽ പുനർരൂപകൽപ്പന ചെയ്യേണ്ടിയിരിക്കുന്നു. കേരളത്തിനു മാത്രമായി അതുല്യമായതെന്തൊക്കെ എന്ന് തിരിച്ചറിഞ്ഞ ശേഷം അതിനെ വികസിപ്പിക്കുക എന്നുള്ളതാണ് ആദ്യം ചെയ്യേണ്ടത്. അത്തരത്തിൽ അതുല്യമായ ഒന്നാണ് നമ്മുടെ സംസ്കാരം. കെനിയ, ടാൻസാനിയ പോലെയുള്ള രാജ്യങ്ങൾ അത്തരത്തിലാണ് വിനോദ സഞ്ചാരികളെ അവരുടെ നാട്ടിലേക്ക് ആകർഷിക്കുന്നത്. ഹൗസ് ബോട്ടുകളിലും, റിസോട്ടുകളിലും മാത്രം ഒതുങ്ങി നിൽക്കുന്ന ഒന്നായി കേരളത്തിലെ ടൂറിസം മാറിക്കൊണ്ടിരിക്കുന്നു. അത്കൊണ്ട് തന്നെ യുവാക്കളെ ആകർഷിക്കാൻ നമ്മുടെ ടൂറിസത്തിനാകുന്നില്ല എന്നതാണ് സത്യം.

കേരളത്തിൽ വരുന്ന വിദേശികളിൽ അധികവും വാർധക്യം ബാധിച്ചവരാണ്. പ്രകൃതിയെ അടുത്തറിയാൻ വേണ്ടിയിട്ടാണ് വിദേശികൾ കേരളത്തിലേക്ക് എത്തുന്നത്. അവരെ ആകർഷിക്കാൻ ഒരിക്കലും ഹൗസ്ബോട്ടുകൾ കൊണ്ടോ, റിസോർട്ടുകൾ കൊണ്ടോ സാധിക്കില്ല. അവർക്ക് ആവശ്യമായിട്ടുള്ളത് പ്രകൃതിയെ തൊട്ടറിഞ്ഞ് കൊണ്ടുള്ള ടൂറിസമാണ്. അത് നൽകാൻ കേരള ടൂറിസത്തിന് കഴിയുന്നില്ല. അതുകൊണ്ടാണ് യുവാക്കൾ അധികമായി കേരളത്തിൽ എത്താത്തത്.

കേരളത്തിലെ സഹ്യപർവതനിരകൾ സൈക്കിളിങ്ങും, ട്രക്കിങ്ങും നടത്താൻ പ്രാവർത്ഥികമാംവിധം തയ്യാറാക്കിയ എടുക്കണം . മലയടിവാരങ്ങളിൽ ചെറിയ ടെന്റുകൾ കെട്ടി അവിടെ രാത്രികൾ ചിലവരിക്കാൻ സൗകര്യം ഉണ്ടാക്കണം. അതുവഴി വിനോദ സഞ്ചാരികളായ യുവാക്കളെ കേരളത്തിലേക്ക് ആകർഷിക്കാൻ സാധിക്കും. ഇത്തരത്തിൽ ടൂറിസം മേഖലയെ പുതുകിപണിയുന്നതിലൂടെ കേരളത്തിലെ ഏറ്റവും വലിയ വരുമാനമാർഗമായി ടൂറിസത്തെ മാറ്റാൻ കഴിയും.

കേരളത്തിലെ ടൂറിസം വികസിക്കണമെങ്കിൽ യുവാക്കളായ സഞ്ചാരികൾ വരണം. യുവാക്കളെ ആകർഷിക്കാനായി ട്രാക്കിംഗ്, റാഫ്റ്റിങ് പോലുള്ള വിനോദ പരിപാടികൾക്ക് കൂടുതൽ ഊന്നൽ കൊടുക്കണം. എങ്കിൽ മാത്രമേ പുതുതലമുറയിൽപ്പെട്ട വിനോദ സഞ്ചാരികളെ ആകർഷിക്കാൻ കഴിയൂ. നവമാദ്ധ്യമങ്ങൾ ജനങ്ങൾക്കിടയിൽ സ്വാധീനം ചെലുത്തുന്ന ഈ കാലഘട്ടത്തിൽ
വിദേശികളായ യുവാക്കൾ എത്തിയാൽ മാത്രമേ കൂടുതൽ ആളുകളിതിലേക്കെത്തു. അതുകൊണ്ടുതന്നെ യുവാക്കൾക്ക് ആവശ്യമായ ടൂറിസം പാക്കേജുകൾ ഒരിക്കിയിൽ മാത്രമേ കേരളത്തിലെ ടൂറിസത്തെ വികസിപ്പിക്കാൻ സാധിക്കൂ.

By: അനന്തു. എ


 

 
Loading...