കൊട്ടാരക്കരയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു. ഒരാൾക്കു ഗുരുതരമായി പരുക്കേറ്റു. നാലു വയസ്സുള്ള പെൺകുട്ടിയും രണ്ടു സ്ത്രീകളും മരിച്ചവരിൽ ഉൾപ്പെടുന്നു. ചെങ്ങന്നൂർ ആല സ്വദേശി അരുണിന്റെ മൃതദേഹം തിരിച്ചറിഞ്ഞിട്ടുണ്ട്. ഉച്ചയ്ക്ക് ഒന്നരയോടെ ആയൂരിലെ അകമണ്ണിലാണ് അപകടമുണ്ടായത്

ആറു പേരാണു കാറിലുണ്ടായിരുന്നത്. എല്ലാവരും ഒരു കുടുംബത്തിലേതാണെന്നാണു സൂചന. കൊട്ടാരക്കരയിൽനിന്ന് തിരുവനന്തപുരത്തേക്കു പോകുകയായിരുന്നു കെഎസ്ആർടിസി ബസ്. എതിർദിശയിലായിരുന്നു കാർ വന്നിരുന്നത്. ഫയർഫോഴ്സെത്തി കാർ വെട്ടിപ്പൊളിച്ചാണു മൃതദേഹങ്ങൾ പുറത്തെടുത്തത്.

ആയൂരിന് സമീപം അകമണില്‍ ദേശീയ പാതയിലെ വളവുള്ള റോഡിലാണ് അപകടം നടന്നത്. മരിച്ചവരെല്ലാം ഒരേ കുടുംബത്തില്‍ നിന്നുളളവരാണ് എന്നാണ് സൂചന. മരിച്ചവരുടെ കൂട്ടത്തില്‍ ഒരു കുട്ടിയുമുളളതായി സൂചനയുണ്ട്. കാര്‍ അമിത വേഗത്തിലായിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്.

Loading...