കോഴിക്കോട്: കൂടത്തായി കൊലക്കേസ് പ്രതി ജോളി ജോസഫ് തന്റെ സഹോദരി രഞ്ജി തോമസിനെയും വധിക്കാൻ ശ്രമിച്ചിരുന്നെന്നു സഹോദരൻ റോജോ തോമസിൻറെ മൊഴി . നാട്ടിൽ വരുമ്പോൾ താൻ പൊന്നാമറ്റം വീട്ടിൽ താമസിക്കാറുണ്ടായിരുന്നില്ലെന്നും ഭാര്യയുടെ വീട്ടിലും കോഴിക്കോട്ടെ ഹോട്ടലുകളിലുമാണ് താമസിച്ചിരുന്നതെന്നും റോജോ പറഞ്ഞു. താൻ അമേരിക്കയിൽ ആയതിനാൽ തന്നെയാകാം തനിക്ക് നേരെ വധശ്രമമുണ്ടായില്ലെന്നും അദ്ദേഹം വ്യക്തമാക്കി .

രഞ്ജി തോമസിനു നേരെയുണ്ടായ വധശ്രമത്തെക്കുറിച്ച് ഇവർ നേരത്തേ പൊലീസിനു മൊഴി നൽകിയിരുന്നു. ജോളി നൽകിയ അരിഷ്ടം കുടിച്ച രഞ്ജി അവശയായെന്നും കണ്ണിൽ മഞ്ഞവെളിച്ചം കണ്ടെന്നുമായിരുന്നു രഞ്ജി പൊലീസിനു നൽകിയ മൊഴി. ലീറ്റർ കണക്കിനു വെള്ളം കുടിച്ച ശേഷമാണു സാധാരണനിലയിലായത്. രഞ്ജിയുടെ മകളെയും ജോളി വധിക്കാൻ ശ്രമിച്ചതായി പൊലീസ് കണ്ടെത്തിയിരുന്നു.

Loading...