തട്ടിപ്പെന്നും വിവാഹമോചനമെന്നും ജീവിച്ചിരിക്കുന്നവരെ കൊന്നും വാർത്തയുണ്ടാക്കി വായനക്കാരെ പറ്റിക്കുന്നവരാണ് ചില ഓൺലൈൻ മാധ്യങ്ങളും സോഷ്യൽമീഡിയയും. വ്യക്തിഹത്യ ചെയ്യുന്നത് അവർക്ക് ഹോബിയാണ്. ഇപ്രാവശ്യം കൊലപ്പെടുത്തിയത് മുൻകാല ചലച്ചിത്ര താരം കെ.ആർ. വിജയയെയാണ്. വാർത്തയറിഞ്ഞു മാധ്യമങ്ങൾക്ക് മുന്നിൽ വിശദീകരണവുമായി കെ.ആർ. വിജയ തന്നെ രംഗത്തെത്തി.

താൻ ജീവനോടെയുണ്ടെന്നും ആരോഗ്യത്തിന് കുഴപ്പമൊന്നുമില്ലെന്നും താരം പറഞ്ഞു. നടി രാധികയുടെ മകളുടെ വിവാഹത്തിന് പങ്കെടുക്കാൻ കഴിയാതിരുന്നത് അന്നുണ്ടായ ചില ആരോഗ്യപ്രശ്‌നങ്ങൾ കാരണമാണെന്നും, അക്കാരണത്താൽ ഇത്തരത്തിലുള്ള വ്യാജ വാർത്തകൾ പ്രചരിപ്പിച്ചത് തന്നെ മാനസികമായി വിഷമിപ്പിച്ചെന്നും താരം വ്യക്തമാക്കി. കുറച്ചു മാസങ്ങൾക്കു മുൻപാണ് കെ.ആർ. വിജയയുടെ ഭർത്താവ് നിര്യാതനായത്. ആ വിഷമത്തിൽ നിന്നും കരകയറി വരുകയായിരുന്നു കെ.ആർ. വിജയ.

തിരുവനന്തപുരത്ത് ജനിച്ച വിജയയുടെ പിതാവ് മലയാളിയാണ്. പഠിച്ചതും വളർന്നതുമെല്ലാം തമിഴ്‌നാട്ടിലെ പഴനിയിൽ. 1963 ലാണ് കർപ്പകം എന്ന തമിഴ് സിനിമയിലൂടെ കെ.ആർ. വിജയ അഭിനയ രംഗത്തെത്തുന്നത്.

Loading...