മലയാളികളുടെ സ്വകാര്യ അഭിമാനം, ഇന്ത്യയുടെ വാനമ്പാടി കെ സ് ചിത്ര , അയർലണ്ടിലെ കലാ ആസ്വാദകരെ സംഗീത സാന്ദ്രമായ ഒരസുലഭ സന്ധ്യയിൽ നീരാടിക്കുവാൻ എത്തുന്നു. ഏതൊരു ശരാശരി മലയാളിയുടെയും ജീവിതാഭിലാഷങ്ങളിലൊന്നായ K S CHITHRA LIVE IN CONCERT ആഗസ്റ്റ് മാസം 25 ആം തീയതി വൈകുനേരം 5 മണിക്ക് ഡബ്ലിനിൽ ഫിറ്ഹൗസിലുള്ള സയന്റോളജി കമ്മ്യൂണിറ്റി സെന്ററിൽ വെച്ച് നടത്തപെടുന്നതാണ്.

കഴിഞ്ഞ 6 വർഷക്കാലമായി ഐറിഷ് മലയാളികൾക്കിടയിൽ സജീവ സാന്നിധ്യം അറിയിച്ചിരിക്കുന്ന മുദ്ര ഡാൻസ് സ്കൂൾ അവതരിപ്പിക്കുന്ന ഈ സംഗീത സന്ധ്യയുടെ മീഡിയ ലോഞ്ച് കഴിഞ്ഞ ദിവസം ജൂലൈ മാസം 21 ആം തീയതി വർണാഭമായ ചടങ്ങുകളോടെ നടക്കുകയുണ്ടായി. തലാ സയന്റോളജി ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ , തെലുങ്കു , തമിഴ് , ഹിന്ദി , കന്നഡ , കമ്മ്യൂണിറ്റികളുടെ പ്രതിനിധികൾ പങ്കെടുക്കുകയും , ആശംസകൾ അർപ്പിച്ചു ചടങ്ങിൽ സംസാരിക്കുകയും ചെയ്തു.

അവരോടൊപ്പം പരിപാടിയുടെ വിജയത്തിനായി എല്ലാവിധ സഹായങ്ങളുമായി ചേർന്നു പ്രവർത്തിക്കുന്ന സ്പോന്സരുടെ സാനിധ്യവും, സന്ധ്യക്ക്‌ നിറവുകൂട്ടി .
Sixt rent a car കമ്പനി മെയിൻ സ്പോന്സറായയും , powered by നിള ഫുഡ്സും , സപ്പോർട്ടഡ് ബൈ സ്‌പൈസ് ബസാർ സൂപ്പർമാർകെറ് , വെൽ വിഷേർസ് ആയി test triangle it consultants, Happerty real estate agents, godrej properties, dunahauglin foods, മലബാർ ക്യൂയിസിൻ, ഇമ്മിഗ്രന്റ് അയർലണ്ട് എന്നിവരും പരിപാടിയുടെ സമ്പൂർണ വിജയത്തിനായി ഒത്തു ചേർന്നിരിക്കുന്നു.

വൈകുനേരം 6 മണിയോട് കൂടി ആരംഭിച്ച മീഡിയ ലൗഞ്ചിൽ ചിത്ര ഇവെന്റിന്റെ ഒഫീഷ്യൽ പ്രോമോ വീഡിയോ റിലീസ് ചെയ്യുകയും ചടങ്ങിൽ മെയിൻ സ്പോൺസർ sixt കമ്പനി ഡയറക്ടർ ബെർണാഡ് ലോകരാൻ നു ടിക്കറ്റ് നൽകികൊണ്ട് കിരൺ ബാബു ടിക്കറ്റ് വില്പനയുടെ ഉൽഘാടനം നിർവഹിച്ചു ..
അയർലണ്ടിലെ പ്രവാസികളുടെ ഇവന്റ് കലണ്ടറിൽ ഒരു സുപ്രധാന ദിനമായി തന്നെ ആയി ആഗസ്റ്റ് 25 ആം തീയതി കുറിക്കപെടും എന്ന് ലൗഞ്ചിൽ പങ്കെടുത്തവർ ഒന്നടങ്കം അഭിപ്രായപ്പെടുകയുണ്ടായി.

ചിത്ര ലൈവ് ഇൻ കോൺസെർട്ടിന്റെ ടിക്കറ്റുകൾക്കും കൂടുതൽ വിവരങ്ങൾക്കും താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്
Kiran 0872160733
Alex. 0871237342
Pradeep 0871390007
Sujith 0860291260
Sabu 0877913481

Loading...