നാം നെഞ്ചോട് ചേർത്ത് ഓമനിക്കുകയും ഓർമിക്കുകയും ചെയ്യുന്ന ഒരു പിടി നല്ല ഗാനങ്ങളുമായി മലയാളത്തിന്റെ സ്വന്തം വാനമ്പാടി കെ എസ് ചിത്ര അയർലണ്ടിന്റെ ആകശത്തേക്ക്. മുദ്ര സ്കൂൾ ഓഫ് ഇന്ത്യൻ ക്ലാസിക്കൽ ഡാൻസും മുദ്ര ഇവൻസും ചേർന്ന്‌ നടത്തുന്ന ചിത്ര ലൈവ് ഇൻ കൺസേർട്ട് എന്ന സംഗീത രാവിലേക്കാണ് ഇന്ത്യൻ സംഗീതരംഗത്തെ പ്രമുഖ സംഗീതജ്ഞർക്കൊപ്പം പത്മശ്രീ കെ എസ് ചിത്ര എത്തുന്നത്. കെ എസ് ചിത്ര അയർലണ്ടിലേക്ക് വരുന്നു എന്ന വാർത്ത അറിയിക്കുക എന്നതിനപ്പുറം ഒരു വരി കുറിക്കുക ഏറെ പ്രയാസകരമായ ഒന്നാണ്. അത്രയേറെ നാദ ശ്രവണ സുഖങ്ങളിലേക്ക് ആഴത്തിൽ അലിഞ്ഞു ചേർന്നിരിക്കുന്നു ആ അനുഗ ഹീത ശബ്ദം.

കഴിഞ്ഞ നാലു പതിറ്റാണ്ടുകൾ ,പതിനെട്ട് ഭാഷകളിലായി ഇരുപത്തയ്യായിരത്തിലധികം ഗാനങ്ങൾ .പതിനാറു് കേരള സംസ്ഥാന അവാർഡുകൾ അടക്കം മുപ്പത്തഞ്ചു് സംസ്ഥാന അവാർഡുകൾ ,ആറ് ദേശീയ പുരസ്ക്കാരങ്ങളടക്കം എണ്ണിയാലൊടുങ്ങാത്ത പുരസ്ക്കാരങ്ങൾ പത്മശ്രീയിലും അവസാനിക്കാതെ നീളുന്നു.നാലു ദശാബ്ദങ്ങൾക്കിപ്പുറം തിരിഞ്ഞു നോക്കുമ്പോൾ ഇന്ത്യക്ക് മുഴുവൻ അഭിമാനിക്കാവുന്ന അത്ഭുതമായി ചിത്ര വളർന്നു നിൽക്കുമ്പോളും മലയാളിക് ,എത്ര വലിയ സങ്കടങ്ങളും നിമിഷാർദ്ധത്തിന്റെ ഇടവേളയിൽ മാറ്റാൻ പോന്ന ഒരു താരാട്ടു പാട്ടിന്റെ നിഷ്കളങ്കതയോളം പോന്ന ചിരിയുമായി നിൽക്കുന്ന നമ്മുടെ സ്വന്തം ചിത്ര ചേച്ചിയാണ്..

എത്രയെത്ര കലാകാരൻമാരുടെയും വാദ്യോപകരണങ്ങളുടെയും സമ്മേളനങ്ങളായിരുന്നു ഓരോ ഗാനങ്ങളുടെയും പിറവിയും ,പിന്നതിന്റെ പുനരാവർത്തനങ്ങളായ ഗാനമേളകളും. കാലം പുരോഗമിച്ച് കംപ്യൂട്ടർ യുഗത്തിലെത്തിയപ്പോൾ കാര്യങ്ങളൊക്കെ എളുപ്പമായെങ്കിലും എവിടെയോ ചോർന്നു പോയത് പാട്ടിന്റെ ജീവൻ തന്നെയായിരുന്നു. അതുകൊണ്ടാവാം ഗാനമേളകളൊക്കെ പ്രഹസനങ്ങളായി മാറിയത്…

ചിത്ര ലൈവ് ഇൻ കൺസേർട് തിരിച്ചു പിടിക്കാൻ ശ്രമിക്കുന്നത് അങ്ങിനെ ചിലതാണ്…. ഗാനമേളകളിൽ നിന്നും എന്നോ നഷ്ടപ്പെട്ടു പോയ വാദ്യോപകരണങ്ങളുടെ തുടിപ്പുകളെ ,അത് വഴി ചോർന്നു പോയ പാട്ടിന്റെ ജീവനെ ,നാമറിയാതെ നഷ്ടപ്പെട്ടു തുടങ്ങിയ സംഗീതത്തിന്റെ ആത്മാവിനെത്തന്നെ….
മുദ്ര സ്കൂൾ ഓഫ് ഇന്ത്യൻ ക്ലാസിക്കൽ ഡാൻസസും മുദ്ര ഇവെന്റ്സ് ചേർന്ന് ഒരുക്കുന്ന
K S CHITRA LIVE IN CONCERT

കെ എസ് ചിത്രയോടൊപ്പം പ്രശസ്ത പിന്നണി ഗായകൻ K K നിഷാദ്, ഗായികയും പ്രശസ്ത വയലിനിസ്റ്റ് രൂപ രേവതിയും, 8 പേരടങ്ങുന്ന ചിത്രയുടെ തന്നെ ഓർക്കസ്ട്ര ടീമും ഈ വരുന്ന ഓഗസ്റ്റ് 25 th നു, സയന്റോളജി കമ്മ്യൂണിറ്റി സെന്റർ, ഫിർഹൗസ്, താലായിൽ, വൈകുന്നേരം 17:00hrs to 20.30hrs വരെ

CONTACTS:
Kiran: 0872160733
Sujith: 0860291260
Pradeep: 0871390007
Alex: 0871237342
Sabu: 0877913481

TICKETS: www.wholelot.ie/tickets from last week of June
TUNE IN FOR EARLY BIRD OFFER

(News by: Jaison Joseph)

Loading...