മുദ്ര സ്കൂൾ ഓഫ് ഇന്ത്യൻ ക്ലാസ്സിൽ ഡാന്സസും മുദ്ര ഇവൻസ് അണിയിച്ചൊരുക്കുന്ന ചേർന്നു അവതരിപ്പിക്കുന്ന ചിത്ര ലൈവ് ഇൻ കൺസേർട്ടിലേക്കുള്ള ഓൺലൈൻ ഏർളി ബേർഡ് ഓഫറുകൾ ഇന്ന് അർദ്ധരാത്രിയോടു കൂടി അവസാനിക്കുന്നു .ഓഗസ്റ്റ് ഇരുപത്തഞ്ചാം തീയതി ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് സൈൻ റ്റോളജി കമ്യൂണിറ്റി സെന്ററിൽ കെ എസ് ചിത്ര എന്ന മതിവരാസംഗീതത്തിന്റെ തിരശ്ശീല ഉയരും.

മുദ്ര ഇൻസിനൊപ്പം സിക്സ്റ്റ് റെന്റ് എ കാറും നിളയും ചേർന്ന് ഐറിഷ് മലയാളികൾക്കായി സമർപ്പിക്കുന്ന ചിത്ര ലൈവ് ഇൻ കൺസേർട്ട് എന്ന മോഹസിംഫണിയുടെ പ്രധാന ഇരിപ്പടങ്ങളത്രേയും ഇവിടുത്തെ സംഗീതപ്രേമികൾ സ്വന്തമാക്കി എന്നുള്ളത് കെ എസ് ചിത്ര എന്ന നമ്മുടെ സ്വന്തം ചിത്ര ചേച്ചിയോടുളള കലർപ്പില്ലാത്ത സ്നേഹത്തിന്റെ ഉത്തമോദാഹരണമായി കണക്കാക്കാം കലാസംഗീതരംഗങ്ങളിൽ ഐറിഷ് മലയാളി എന്നും ഓമനിക്കാനും ഓർമ്മകളിൽ സൂക്ഷിക്കാനും ആ ദിവസത്തിനായി കാത്തിരിക്കുകയാണ്, ഓഗസ്റ്റ് ഇരുപത്തഞ്ചാം തീയതിയിലേക്ക് ചുരുങ്ങിയ ദിവസങ്ങൾ മാത്രം അവശേഷിക്കേ ഓൺലൈൻ ടിക്കറ്റിങ്ങിലൂടെ തങ്ങളുടെ ഇരിപ്പിടങ്ങൾ നേരത്തെ തന്നെ സ്വന്തമാക്കി എന്നത് മാറുന്ന മലയാളി യുടെ പുതിയ മുഖമാണ് കാണാൻ സാധിക്കുന്നത് പരിമിധമായ ടിക്കറ്റുകൾ മാത്രം അവശേഷിക്കുമ്പോൾ ഇന്നു അർദ്ധരാത്രി വരെ കുറഞ്ഞ നിരക്കിൽ ടിക്കറ്റുകൾ എല്ലാവർക്കും സ്വന്തമാക്കാവുന്നതാണ്.

അയർലണ്ടിലുള്ള തെന്നിന്ത്യക്കാരുടെ മുഴുവൻ സംഗീത ഹൃദയങ്ങളും കാത്തിരിക്കുന്ന സംഗീത സായാഹ്നം മലയാളിക്ക് ഇരട്ടി മധൂരമാണ് നൽകുന്നത് ,കാരണം ഏതൊരു മലയാളിയുടെയും എക്കാലത്തേയും ഏറ്റവും വലിയ വികാരമായ തിരുവോണ സന്ധ്യയിലേക്കാണ് ആ സാന്ദ്ര സംഗീതം പെയ്തിറങ്ങുന്നത് .മഞ്ഞൾ പ്രസാദം നെറ്റിയിൽ ചാർത്തി മഞ്ഞക്കുറി മുണ്ടും ചുറ്റി പൊന്നോണ പൂക്കളമിട്ടു് തൂശനില വിരിച്ചു് തുമ്പപ്പൂ ചോറും വിളമ്പി മലയാളി കാത്തിരിക്കുകയാണ് വർഷത്തിലൊരിക്കൽ വരുന്ന തങ്ങളുടെ മഹാബലി തമ്പുരാനൊപ്പം ജീവിതത്തിലൊരിക്കൽ മാത്രം കണ്ടുമുട്ടിയേക്കാവുന്ന കെ എസ് ചിത്ര എന്ന സ്വര സ്വപ്നത്തേയും…..

For tickets call
Kiran 0872160733
Sujith 0860291260
Pradeep 0871390007
Alex 0871237342

Loading...