പ​യ്യ​ന്നൂ​ര്‍: പ്ര​ണ​യം ത​ല​യ്ക്കു പി​ടി​ച്ച റി​ട്ട.​അ​ധ്യാ​പ​ക​നെ ഒ​ടു​വി​ൽ പ​യ്യ​ന്നൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാ​രി​യാ​യ 34 വ​യ​സു​ള്ള യു​വ​തി​യു​ടെ പി​ന്നാ​ലെ​യാ​ണ് പ​യ്യ​ന്നൂ​ർ എ​ടാ​ട്ട് സ്വ​ദേ​ശി​യാ​യ അ​റു​പ​തു​കാ​ര​ൻ പ്ര​ണ​യു​മാ​യി കൂ​ടി​യ​ത്.

പ്ര​ണ​യ​ത്തി​ന്‍റെ പേ​രി​ൽ ശ​ല്യ​പ്പെ​ടു​ത്തി​യ യു​വ​തി​യു​ടെ പ​രാ​തി​യി​ൽ ഇ​യാ​ൾ​ക്കെ​തി​രേ ക​ണ്ണൂ​ര്‍, ‌പെ​രി​ങ്ങോം, കാ​ഞ്ഞ​ങ്ങാ​ട്, പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ല്‍ കേ​സു​ക​ള്‍ നി​ല​വി​ലു​ണ്ട്. പാ​ട്ടും പാ​ടി​യാ​ണ് ഇ​യാ​ൾ യു​വ​തി​യു​ടെ പി​ന്നാ​ലെ കൂ​ടു​ന്ന​ത്.

“ഞാ​ൻ നി​ന്നെ പ്രേ​മി​ക്കു​ന്നു മാ​ൻ കി​ടാ​വെ…’ എ​ന്ന പാ​ട്ടു​മാ​യി യു​വ​തി ജോ​ലി ചെ​യ്യു​ന്ന സ്ഥ​ല​ങ്ങ​ളി​ലെ​ല്ലാം ഇ​യാ​ൾ പോ​കു​ന്ന​ത് പ​തി​വാ​യി​രു​ന്നു. നാ​ലോ​ളം പ​രാ​തി​ക​ളാ​ണ് ഇ​യാ​ൾ​ക്കെ​തി​രേ യു​വ​തി ന​ല്കി​യ​ത്.

ര​ണ്ടു ത​വ​ണ അ​റ​സ്റ്റി​ലാ​കു​ക​യും ചെ​യ്തു. അ​റ​സ്റ്റി​ലാ​യി പു​റ​ത്തി​റ​ങ്ങി​യാ​ൽ വീ​ണ്ടും പ്ര​ണ​യ​വു​മാ​യി യു​വ​തി​യു​ടെ പി​ന്നാ​ലെ ഇ​യാ​ൾ കൂ​ടും. ഒ​ടു​വി​ൽ പ​യ്യ​ന്നൂ​ര്‍ എ​സ്ഐ ശ്രീ​ജി​ത്ത് കൊ​ടേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഭ​ര്‍​തൃ​മ​തി​യാ​ണ് യു​വ​തി.

ഇ​യാ​ള്‍ മാ​സ​ങ്ങ​ള്‍​ക്ക് മു​മ്പ് പ​യ്യ​ന്നൂ​ര്‍ ഡി​പ്പോ​യി​ല്‍ വെ​ച്ച് ജീ​വ​ന​ക്കാ​രി​യെ ശ​ല്യം ചെ​യ്യു​ന്ന​ത് ക​ണ്ട ഡി​ടി​ഒ യൂ​സ​ഫ് ഇ​യാ​ളെ താ​ക്കീ​ത് ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ ഇ​തി​ല്‍ പ്ര​കോ​പി​ത​നാ​യ ഇ​യാ​ൾ ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ര്‍ 11ന് ​യൂ​സ​ഫി​നെ കൈ​യേ​റ്റം ചെ​യ്ത സം​ഭ​വ​വു​മു​ണ്ടാ​യി​രു​ന്നു.

ഇ​തേ തു​ട​ര്‍​ന്ന് ജീ​വ​ന​ക്കാ​രി​യെ ശ​ല്യ​പ്പെ​ടു​ത്തി​യ​തി​നും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഔ​ദ്യോ​ഗി​ക കൃ​ത്യ നി​ര്‍​വ​ഹ​ണം ത​ട​സ​പ്പെ​ടു​ത്തി​യ​തി​നും പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത ഇ​യാ​ളെ അ​ന്ന് കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തി​രു​ന്നു.

റി​മാ​ൻ​ഡ് ക​ഴി​ഞ്ഞി​റ​ങ്ങി​യി​ട്ടും ഇ​യാ​ള്‍ യു​വ​തി​യെ ശ​ല്യം ചെ​യ്യു​ന്ന​ത് തു​ട​ര്‍​ന്ന​താ​ണ് ഇ​പ്പോ​ഴ​ത്തെ അ​റ​സ്റ്റി​നി​ട​യാ​ക്കി​യ​ത്.

Loading...