റേഡിയോ ജോക്കി, ചാനല്‍ അവതാരകനുമായ മാത്തുക്കുട്ടി സംവിധായകനാവുന്ന ”കുഞ്ഞെല്‍ദോ” യിൽ നായകനായി എത്താൻ തനിക്ക് താൽപര്യമില്ലെന്ന് ദുൽഖര്‍ സൽമാൻ .ടീനേജ് വേഷങ്ങള്‍ ചെയ്യാന്‍ താത്പര്യമില്ലാത്തതിനാലാണ് നടന്‍ ചിത്രത്തില്‍ നിന്ന് പിന്മാറിയതെന്നാണ് റിപ്പോര്‍ട്ടുകൾ പറയുന്നത്. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടത് ദുല്‍ഖര്‍ സല്‍മാന്‍ ആയിരുന്നു. ആസിഫ് അലിയാണ് ചിത്രത്തിൽ നായകനാകുന്നത്. നായികയെ തേടുകയാണ് അണിയറപ്രവര്‍ത്തകര്‍. ക്യാമ്പസ് പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രത്തില്‍ ആസിഫ് അലിയെത്തുന്നത് 19 കാരൻ്റെ വേഷത്തിലാണെന്നതാണ് പുതിയ റിപ്പോര്‍ട്ട്.
വിനീത് ശ്രീനിവാസന്‍ ചിത്രത്തിനൊപ്പം ക്രിയേറ്റീവ് ഡയറക്ടറായുമുണ്ട്. സ്വരൂപ് ഫിലിപ്പാണ് ഛായാഗ്രഹണം. ഷാന്‍ റഹ്മാനാണ് സംഗീത സംവിധാനം.

കുഞ്ഞിരാമായണം, എബി എന്നീ സിനിമകള്‍ക്ക് ശേഷമുള്ള ലിറ്റില്‍ ബിഗ് ഫിലിംസിന്‍റെ അടുത്ത പ്രൊജക്ട് കൂടിയാണ് കുഞ്ഞെല്‍ദോ. സുവിന്‍ വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേര്‍ന്നാണ് നിര്‍മ്മാണം. ടൊവിനോ തോമസ് നായകനാകുന്ന പുതിയ ചിത്രം കല്‍ക്കി എന്ന സിനിമ നിര്‍മ്മിക്കുന്നതും ഈ ബാനറിന്‍റെ കീഴിലാണ്.

Loading...