കുവൈറ്റിലെ സ്വകാര്യ കമ്പനിയില്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയ രണ്ട് മലയാളികള്‍ പിടിയിലായി. സ്വകാര്യ കമ്പനിയില്‍ 40 കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയ നാല്‍വര്‍ സംഘത്തിലെ ഹരിപ്പാട് സ്വദേശി വിച്ചു രവി, ചങ്ങനാശ്ശേരി സ്വദേശി ജയകൃഷ്ണന്‍ എന്നിവരെയാണ് കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്തത്.

കമ്പനിയുടെ സ്‌പോണ്‍സരായ കുവൈത്ത് സ്വദേശി നടത്തിയ നിയമ പോരാട്ടത്തിനൊടുവിലാണ് പ്രതികള്‍ പിടിയിലായത്. സാധാരണ തൊഴിലാളികളായി ജോലിയില്‍ പ്രവേശിക്കുകയും കമ്പനിയുടെ വിശ്വസ്തരായി മാറിയ ശേഷം പ്രതികള്‍ കമ്പനിയുടെ അക്കൗണ്ടില്‍ കൃത്രിമം കാണിച്ചു 40 കോടിയുടെ തട്ടിപ്പ് നടത്തുകയായിരുന്നു എന്നാണ് കേസ്.

Loading...