കുവൈറ്റില്‍ ഒക്ടോബര്‍ 30 ന് ആരംഭിക്കുന്ന ശീതകാല പാര്‍ലമെന്റ് പ്രവാസികളെ സംബന്ധിക്കുന്ന നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. പ്രധാനമായും വിദേശികള്‍ നാട്ടിലേക്കു അയക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തുക, വിദേശികളുടെ ആരോഗ്യ ഇന്‍ഷുറന്‍സ്, പൊതു സേവനങ്ങളുടെ നിരക്ക് വര്‍ദ്ധനവ് തുടങ്ങിയവ സംബന്ധിച്ച് ഏറ്റവും നിര്‍ണായകമായ തീരുമാനങ്ങള്‍ കൈകൊള്ളുമെന്നാണ് നിഗമനം.

സ്വദേശികളെയും വിദേശികളെയും സംബന്ധിക്കുന്ന നിരവധി വിഷയങ്ങള്‍ ഇത്തവണ പാര്‍ലമെന്റില്‍ ചര്‍ച്ചയാകുമെന്നാണ് പാര്‍ലമെന്റ് സ്പീക്കര്‍ മര്‍സൂക്ക് അല്‍ ഗാനിം വ്യക്തമാക്കിയിട്ടുള്ളത്. പാര്‍ലമെന്റ് സമിതിയുടെ അജണ്ടയില്‍ 27 റിപോര്‍ട്ടുകള്‍ ചര്‍ച്ചക്കായി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു.

ഇതോടൊപ്പം തന്നെ സര്‍ക്കാരിന്റെ പൊതു കടം, തടവ് കാലാവധി ചുരുക്കുക, പൗരത്വ നിയമത്തില്‍ ഭേദഗതി, ദേശീയ വിമാന കമ്പനി സ്വകാര്യവത്കരിക്കുക തുടങ്ങിയ വിഷയങ്ങളും ചര്‍ച്ചക്ക് വിദേയമാകുമെന്നാണ് നിഗമനം.

അതേസമയം സ്വദേശിവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായി സ്വര്യമേഖലയില്‍ തൊഴില്‍ ചെയ്യുന്ന വിദേശികളുടെ താമസരേഖ സര്‍ക്കാര്‍ മേഖലയിലേക്ക് മാറ്റുന്നത് നിര്‍ത്തിവച്ചതായി പ്രാദേശിക ദിനപത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. പുതിയ സര്‍ക്കാര്‍ ഉത്തരവ് മലയാളികളടക്കം നിരവധി വിദേശികളെ ഏറെ പ്രതികൂലമായി ബാധിക്കും.

Loading...