കുവൈത്തിൽ വിദേശ രാജ്യക്കാര്‍ക്ക് ക്വാട്ടാ സമ്പ്രദായം നടപ്പില്‍ വരുത്താനുള്ള കരട് ബില്ലിന് പാര്‍ലമെന്ററി ഉന്നത സമിതിയുടെ അംഗീകാരം.സ്വദേശി – വിദേശി ജനസംഖ്യ അസന്തുലിതാവസ്ഥക്ക് പരിഹാരമായാണിത് . വിദേശ ജനസംഖ്യയില്‍ ഇതനുസരിച്ചു നിര്‍ണ്ണായകമായ കുറവുണ്ടാവും.

നിലവില്‍ രാജ്യത്തെ ജനസംഖ്യയുടെ 70 ശതമാനവും വിദേശികളാണ്. 30 ലക്ഷത്തിലേറെ വിദേശികളും 14.5 ലക്ഷത്തോളം വരുന്ന സദേശികളും. സ്വദേശി ജനസംഖ്യക്ക് സമാനമായി വിദേശ ജനസംഖ്യയും പരിമിതിപ്പെടുത്തുന്നതിനാണു സമിതിയുടെ തീരുമാനം.

നിലവില്‍ രാജ്യത്ത് തുടരുന്ന വിദേശികളില്‍ ഏകദേശം പതിനഞ്ചു ലക്ഷത്തോളം പേരെ ഒഴിവാക്കുന്നതിനാണ് പദ്ധതി. വിദേശ ജനസംഖ്യയില്‍ മുന്‍പന്തിയിലുള്ള സമൂഹങ്ങള്‍ക്കായി നിശ്ചിത ക്വാട്ട സമ്പ്രദായം നടപ്പിലാക്കുന്നതോടെ കുവൈത്ത് ജനസംഖ്യയുടെ 15 ശതമാനം ഇന്ത്യക്കാര്‍ക്ക് രാജ്യത്തു തുടരാന്‍ അനുവദിക്കും.

ഈജിപ്ത്, ഫിലിപ്പൈന്‍സ്, ശ്രീലങ്ക എന്നീ രാജ്യക്കാര്‍ക്ക് കുവൈത്ത് ജനസംഖ്യയുടെ 10 ശതമാനത്തിന് മാത്രമേ തുടരാന്‍ അനുവാദമുള്ളൂ.
നേപ്പാള്‍, പാകിസ്ഥാന്‍, വിയറ്റ്‌നാം, എന്നീ രാജ്യക്കാര്‍ക്ക് മൂന്നു ശതമാനവുമാണ്.

നേപ്പാള്‍, പാകിസ്ഥാന്‍, വിയറ്റ്‌നാം, എന്നീ രാജ്യക്കാര്‍ക്ക് മൂന്നു ശതമാനവുമാണ്.കൂടാതെ സര്‍ക്കാര്‍ ജോലിയിലും സര്‍ക്കാര്‍ കരാര്‍ ജോലിയിലും സ്വദേശികളെ മാത്രം നിയമിക്കുക., കരാര്‍ ജോലിക്കാരെ കാലാവധി കഴിയുന്നതോടെ മടക്കി അയക്കുക, അവിദഗ്ദ തൊഴിലാളികളെ ഒഴിവാക്കി ബിരുദധാരികളെ മാത്രം പരിഗണിക്കുക, തുടങ്ങിയ കടുത്ത നിര്‍ദേശങ്ങളും പാര്‍ലമെന്റ് സമിതിയുടെ പരിഗണനയിലാണ്.

Loading...