ഒളിച്ചോടാനായി മക്കളെ വിഷം കൊടുത്ത് കൊലപ്പെടുത്തി യുവതി. പാലില്‍ വിഷം കലര്‍ത്തി നല്‍കിയാണ് കുട്ടികളെ യുവതി കൊലപ്പെടുത്തിയത്. തുടര്‍ന്ന് യുവതിയുടെ കാമുകനെ പോലീസ് അറസ്റ്റ് ചെയ്ത്. രണ്ട് കുട്ടികളെ കൊലപ്പെടുത്താന്‍ പ്രേരിപ്പിച്ചതിനാണ് യുവതിയുടെ കാമുകന്‍ സുന്ദരത്തെ പോലീസ് അറസ്റ്റ് ചെയ്തത്. അഭിരാമി എന്ന യുവതിയാണ് കാമുകന്‍ സുന്ദരത്തോടൊപ്പം പോകാനായി തന്റെ മക്കളെ ഇവര്‍ കൊലപ്പെടുത്തുകയായിരുന്നു.

ഒരു കടയില്‍ ജോലി ചെയ്ത് വരികയയിരുന്നു സുന്ദരം. അഭിരാമിയുടെ വീടിനടുത്തായിരുന്നു കട പ്രവര്‍ത്തിച്ചിരുന്നത്. ഇത്തരത്തിലാണ് ഇരുവരും അടുപ്പത്തിലാകുന്നത്. തനിക്ക് അഭിരാമിയുമായി ബന്ധം ഉണ്ടന്ന് സുന്ദരം പോലീസിനോട് കുറ്റ സമ്മതം നടത്തി. സിറ്റി വിടാന്‍ തങ്ങള്‍ തീരുമാനിച്ചിരുന്നതായും ഇയാള്‍ പോലീസിനോട് പറഞ്ഞു.

അഭിരാമിയെ അറസ്റ്റ് ചെയ്ത് കഴിഞ്ഞാല്‍ മാത്രമേ കൊലപാതകത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം കൃത്യമായി മനസിലാകൂ എന്ന് പോലീസ് പറഞ്ഞു. കോയംബേദ് ബസ് ടര്‍മിനലിന് സമീപം സ്‌കൂട്ടര്‍ പാര്‍ക്ക് ചെയ്ത് ബസില്‍ കയറി പോയി. സിസി ടിവി ക്യാമറ ദൃശ്യങ്ങളും പോലീസ് പരിശോധിച്ച് വരികയാണ്.

അഭിരാമിയുടെ ഭര്‍ത്താവ് വിജയ് നല്‍കിയ പരാതിയിലാണ് അന്വേഷണം. എട്ട് വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. ഇവര്‍ക്ക് ഏഴ്, അഞ്ച് വയസുള്ള രണ്ട് മക്കളാണ് ഉണ്ടായിരുന്നത്. ജോലി കൂടുതല്‍ കാരണം വെള്ളിയാഴ്ച വിജയ് എത്തില്ലെന്ന് അഭിരാമിയെ വിളിച്ച് അറിയിച്ചിരുന്നു. ശനിയാഴ്ച രാവിലെ വീട്ടില്‍ എത്തിയപ്പോള്‍ വീട് പൂട്ടിയിട്ടിരിക്കുന്നതാണ് വിജയ് കണ്ടത്.

ഉടനെ വിജയ് അഭിരാമിയുടെ ഫോണില്‍ വിളിച്ചെങ്കിലും ഓഫായിരുന്നു. വാതില്‍ തകര്‍ത്ത് വീടിനുള്ളില്‍ കയറിയപ്പോള്‍ കിടക്കയില്‍ കിടന്നുറങ്ങുന്ന കുട്ടികളെയാണ് കണ്ടത്. ഇരുവരുടെയും വായില്‍ നിന്നും നുരയും പതയും പുറത്ത് വന്നിരുന്നു. ഇവരെ ഉടന്‍ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ മരണം സംഭവിച്ചിരുന്നു. വീട്ടില്‍ നിന്നും മാറി നിന്നതിനാലാണ് അല്ലാത്തപക്ഷം അഭിരാമി വിജയ്#യെയും കൊലപ്പെടുത്തുമായിരുന്നെന്നും പോലീസ് പറഞ്ഞു.

Loading...