ബിൻജോർ: ഭർത്താവിന്റെ മുന്നിൽ വെച്ച് യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കി . ശനിയാഴ്ച വൈകിട്ടാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. ആശുപത്രിയിൽ പോയി തിരിച്ചുവരുന്നതിനിടെയാണ് നാല് പേർ ചേർന്ന് യുവതിയെ ഉപദ്രവിച്ചത്. തന്നെ രക്ഷിക്കാൻ ശ്രമിച്ച ഭർത്താവിനെ അക്രമികൾ വെടിവെച്ചതായി യുവതി പോലീസിൽ മൊഴി നൽകി.

ആശുപത്രിയിൽ നിന്ന് തിരിച്ചുവരുന്ന വഴി യുവതിയുടെ മാതാപിതാക്കളെ കാണാനായി ഖുഖേര ഗ്രാമത്തിൽ എത്തിയതായിരുന്നു ഇരുവരും. ഇവർ സഞ്ചരിച്ചിരുന്ന ഓട്ടോ നാല് പേർ ചേർന്ന് തടയുകയും തുടർന്ന് യുവതിയെ പീഡിപ്പിക്കുകയുമായിരുന്നു. ഇതിനിടെ ഭർത്താവിനെ വെടിവെക്കുകയും ചെയ്‌തു. ഒടുവിൽ ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും അക്രമികൾ ഓടിരക്ഷപ്പെട്ടു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നാല് പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.

Loading...