ലക്ഷ്മി നായരെ തൊട്ടാല്‍ അക്കളി തീക്കളി.ഇത് തെളിയിക്കുന്ന സംഭവങ്ങളാണ് ശനിയാഴ്ച ട്രിവാന്‍ട്രം ക്ലബില്‍ അരങ്ങേറിയത്.ലോ അക്കാദമി വിവാദം പ്രമേയമായ സ്കിറ്റിനെ ചൊല്ലി ട്രിവാന്‍ഡ്രം ക്ലബ്ബില്‍ തര്‍ക്കവും വാക്കേറ്റവും  വരെ കഴിഞ്ഞ ദിവസം നടന്നു . രണ്ടാം ശനിയാഴ്ചകളില്‍ അംഗങ്ങള്‍ക്കായുള്ള പതിവ് കലാപരിപാടിയുടെ ഭാഗമായായിരുന്നു സ്കിറ്റ്.

ലക്ഷ്മിനായരും ഭര്‍ത്താവ് നായര്‍ അജയ് കൃ്ഷണന്‍ ക്ലബിലുണ്ടായിരുന്നു. പുറത്തുനിന്നുള്ള ഒരു സംഘം കലാകാരന്മാരാണ് സ്കിറ്റ് അവതരിപ്പിച്ചത്. ലക്ഷ്മിനായര്‍ക്കെതിരായ വിമര്‍ശനം കടുത്തതോടെ ഒരു വിഭാഗം പ്രതിഷേധവുമായി എഴുന്നേറ്റു.അംഗങ്ങളെ കളിയാക്കുന്ന പരിപാടി ക്ലബില്‍ അവതരിപ്പിച്ചത് ശരിയായില്ലെന്ന് ഒരു വിഭാഗം വിമര്‍ശിച്ചതോടെ സ്കിറ്റ് പൂര്‍ത്തിയാക്കാതെ ഭാരവാഹികള്‍ ഇടപെട്ട് നിര്‍ത്തി..ലക്ഷ്മി നായരെ പരിഹസിച്ചു കൊണ്ട് ലോ അക്കാദമി വിവാദം പ്രമേയമായ സ്കിറ്റിനെ ചൊല്ലി ട്രിവാന്‍ഡ്രം ക്ലബ്ബില്‍ തര്‍ക്കവും വാക്കേറ്റവും. രണ്ടാം ശനിയാഴ്ചകളില്‍ അംഗങ്ങള്‍ക്കായുള്ള പതിവ് കലാപരിപാടിയുടെ ഭാഗമായായിരുന്നു സ്കിറ്റ്. ലക്ഷ്മിനായരും ഭര്‍ത്താവും അംഗമായ ക്ലബില്‍ ഇന്നലെ രാത്രി അരങ്ങേറിയ സ്കിറ്റ് ഒരു വിഭാഗത്തിന്റെ എതിര്‍പ്പ് മൂലം നിര്‍ത്തിവച്ചു.

Video Player

Loading...