ഡ്രൈവിങ് ലൈസന്‍സിനുള്ള ലേണേഴ്‌സ് പരീക്ഷയുടെ മലയാളം ചോദ്യങ്ങള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് പരീക്ഷാര്‍ഥികള്‍. ജനുവരി 1 മുതല്‍ ഡ്രൈവിങ് ലൈസന്‍സിനുള്ള ലേണേഴ്‌സ് പരീക്ഷ കേന്ദ്രസര്‍ക്കാര്‍ ഓണ്‍ലൈന്‍ വഴിയാക്കിയിരുന്നു. കേന്ദ്ര റോഡ് ഗതാഗതവകുപ്പിന്റെ വെബ്‌സൈറ്റില്‍ മലയാളം തിരഞ്ഞെടുത്തവരാണ് കുടുങ്ങിയത്. മലയാളം ചോദ്യങ്ങള്‍ ഇംഗ്ലിഷില്‍നിന്ന് കംപ്യൂട്ടര്‍ സഹായത്തോടെ മൊഴിമാറ്റിയപ്പോഴാണ് അബദ്ധങ്ങള്‍ കടന്നുകൂടിയത്.

മാതൃകാ ചോദ്യമായി കൊടുത്തിരിക്കുന്ന ചോദ്യോത്തരങ്ങളിലും ഈ അക്ഷരപ്പിശകുകള്‍ കടന്നുകൂടിയിട്ടുണ്ട്. ഒരു ചോദ്യം ഇതാണ്: ‘അസ്പഷ്ടമായ സാഹചര്യങ്ങളില്‍ ഒരു ഉയര്‍ന്ന കോല്‍’. ഉത്തരമായി തിരഞ്ഞെടുക്കാന്‍ താഴെ കൊടുത്തിരിക്കുന്നവയും ആര്‍ക്കും പിടികിട്ടില്ല.

1.’നല്ല കാരണം നിങ്ങള്‍ക്ക് കൂടുതല്‍ കാണാം’.

2. ‘അത് മോശം തിരികെ ആണ് കൗതുകം കഴിയും പ്രതിഫലിക്കുന്ന കാരണം’

3. ‘ഉറപ്പു മറ്റുള്ളവര്‍ ഉണ്ടാക്കുക നിന്നെ കാണാം.’

ചോദ്യവും ഉത്തരങ്ങളും ആര്‍ക്കും മനസിലായിട്ടില്ല. 20 ചോദ്യത്തിനാണ് ഉത്തരം എഴുതേണ്ടത്. 12 മാര്‍ക്ക് കിട്ടിയാല്‍ ജയിക്കാം. പരീക്ഷാര്‍ഥികള്‍ക്ക് ചോദ്യങ്ങള്‍ മാറി മാറി നല്‍കുന്നതിന് 234 ചോദ്യങ്ങളാണ് സോഫ്റ്റ്വെയറില്‍ ശേഖരിച്ചിട്ടുള്ളത്. ചോദ്യത്തിലെ പിശകു മാറ്റാന്‍ ഗതാഗത കമ്മിഷണര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Loading...