ബെൽഫാസ്റ്റ്: ഇന്ത്യൻ വംശജനും സ്വവർഗാനുരാഗിയുമായ അയർലൻഡ് പ്രധാനമന്ത്രി ലിയോ വരാഡ്കർ ഉത്തര അയർലൻഡിൽ നടത്തിയ ആദ്യ ഔദ്യോഗിക സന്ദർശനത്തിനിടെ, അവിടത്തെ സ്വവർഗാനുരാഗികളുടെ പ്രഭാത കൂട്ടായ്മയിൽ പങ്കെടുത്തു.

സ്വവർഗാനുരാഗികളുടെ വൻ പ്രകടനം നടത്തുന്നതിനു മുന്നോടിയായി ചേർന്ന യോഗത്തിലാണ് അദ്ദേഹം പങ്കെടുത്തത്. മറ്റു തിരക്കുകൾ ഉള്ളതിനാൽ പ്രകടനത്തിൽ പങ്കെടുക്കാൻ തനിക്കു കഴിയില്ലെന്നും ഉത്തര അയർലൻഡിലും വൈകാതെ സ്വവർഗ വിവാഹം സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.

യുകെയിൽ പെട്ട ഉത്തര അയർലൻഡിൽ മാത്രമാണ് സ്വവർഗ വിവാഹം ഇപ്പോഴും നിയമവിരുദ്ധമായിട്ടുള്ളത്.


 

 
Loading...