ലിമെറിക്ക് : ലിമെറിക്ക് സെന്റ് മേരീസ് സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തില്‍,അട്ടപ്പാടി സെഹിയോന്‍ ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടര്‍ ഫാ.സേവ്യര്‍ഖാന്‍ വട്ടായിലിന്റെ നേതൃത്വത്തിലുള്ള സെഹിയോന്‍ ടീം നയിച്ചുകൊണ്ടിരിക്കുന്ന ‘അഭിഷേകാഗ്നി 2018’ ത്രിദിന ബൈബിള്‍ കൺവെൻഷൻ ഇന്ന് സമാപിക്കും.

ലിമെറിക്ക്, പാട്രിക്‌സ്വെൽ,റേസ്‌കോഴ്സ് ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന ധ്യാനത്തിന്റെ രണ്ടാം ദിവസമായിരുന്ന ഇന്നലെ ലിമെറിക് രൂപതാ ബിഷപ് മാർ.ബ്രെണ്ടൻ ലീഹി കുട്ടികൾക്കും മുതിർന്നവർക്കും വചനസന്ദേശം നൽകി. ഫാ.സേവ്യർഖാൻ വട്ടായിൽ ,ഫാ.സോജി ഓലിക്കൽ തുടങ്ങിയവരുടെ ആത്മീയ പ്രഭാഷണങ്ങളും, ശുശ്രുഷകളും ആയിരങ്ങൾക്ക് അഭിഷേകവും സൗഖ്യവും പകരുന്നു.

കുട്ടികള്‍ക്കുള്ള ധ്യാനം,സ്പിരിച്ച്വല്‍ ഷെറിങ്, എന്നിവ സെഹിയോന്‍ മിനിസ്ട്രി യു.കെ യുടെ നേതൃത്വത്തില്‍ നടക്കുന്നു. കൺവെൻഷനിൽ പങ്കെടുത്ത് കൂടുതൽ അഭിഷേകവും വിശുദ്ധിയും പ്രാപിക്കാൻ ഏവരെയും ക്ഷണിക്കുന്നതായി സീറോ മലബാര്‍ സഭ ലിമെറിക്ക് ചാപ്ലയിന്‍ ഫാ.റോബിന്‍ തോമസ് അറിയിച്ചു

കൂടുതല്‍ വിവരങ്ങള്‍ക്ക് :
ഫാ.റോബിന്‍ തോമസ് :0894333124
ജോജോ ദേവസ്സി:
0894562531(കൈക്കാരന്‍ )
ബിജു തോമസ്:
0877650280 (കൈക്കാരന്‍)

വാർത്ത : റോബിൻ ജോസഫ് (പി.ആർ.ഒ)

Loading...