കേരള ജനതയെ ഏറെ ഭീതിയിലാഴ്ത്തിയ ഒന്നായിരുന്നു നിപ . ഭീതിനിറഞ്ഞ അത്തരം സമയത്ത് ജീവൻ വകവയ്ക്കാതെയുളള ആത്മാർഥമായ സോവനത്തിൽ പൊലിഞ്ഞ ജീവിതമായിരുന്നു സിസ്റ്റർ ലിനിയുടേത്.ആഷിഖ് അബു ചെയ്ത ചിത്രമാണ് വൈറസ് . താൻ രോഗ ബാധിതയാണെന്ന് അറിഞ്ഞിട്ടും ലിനി സമചിത്തതയോടെ അവർ പെരുമാറുകയും രോഗം പടരാതിരിക്കാനുള്ള ആത്മനിയന്ത്രണം കാണിക്കുകയും ചെയ്തിരുന്നു .അതിജീവനത്തിന്റെ കഥയാണ് വൈറസിലൂടെ ആഷിഖ് അബു പ്രേക്ഷകരിലേയ്ക്ക് പകർന്നത്.

കണ്ടതിലും കേട്ടതിലും ഉപരി കാണാത്ത നിരവവധി കഥകളുണ്ട്. അതെല്ലാം ഉൾക്കൊളളിച്ചു കൊണ്ടാണ് വൈറസ് ഒരുക്കിയിരിക്കുന്നത്.കേരള സമൂഹം ഒന്നടങ്കം മറക്കാത്ത ഒരു മുഖമായിരിക്കും സിസ്റ്റർ ലിനിയുടേത്. ചിത്രത്തിൽ ലിനിയായി എത്തിയ റിമ കല്ലിങ്കൽ ആയിരുന്നു. കഥാപാത്രത്തിന് വേണ്ടി എടുത്ത തയ്യാറെടുപ്പുകളെ കുറിച്ച് റിമ പ്രമുഖ ഓൺലൈൻ മാധ്യമത്തോട് തുറന്ന് പറയുകയുണ്ടായി .

സംവിധായകൻ ആഷിഖ് അബു, തിരക്കഥകൃത്തുക്കളായ മുഹസിൻ പെരാരി, ഷർഫു, സുഹാസ് എന്നിവർ ചേർന്ന് പത്തു മാസത്തോളം ചിത്രത്തിനു വേണ്ടി കഠിനമായ ഹോം വർക്കുകൾ ചെയ്തിരുന്നു. രോഗബാധിതരുടെ ബന്ധുക്കൾ, ആരോഗ്യ പ്രവർത്തകർ, രാഷ്ട്രീയക്കാർ, തുടങ്ങി അസുഖം റിപ്പോർട്ട് ചെയ്ത നാട്ടിലെ ജനങ്ങളോടുവരെ ഇതിനെ കുറിച്ച് സംസാരിച്ച് വിവരങ്ങൾ ശേഖരിക്കുകയും ചെയ്തിരുന്നു. കൂടാതെ സംഭവം അതുപോലെ അവതരിപ്പിക്കുന്നതിനു പകരം സിനിമാറ്റിക്കായി അവതരിപ്പിക്കുകയാണ് തങ്ങൾ ചെയ്തതെന്നും റിമ പറഞ്ഞു.

ഭർത്താവിനേയും മകളേയും ഒരു നോക്ക് കാണാതെയാണ് ലിനി ലോകത്ത് നിന്ന് വിട പറഞ്ഞത്. ആ അവസാന നാളിൽ അവളുടെ ഓർമയിൽ തെളിഞ്ഞ ചിത്രങ്ങൾ എന്തൊക്കെയായിരിക്കാം.. എന്നിങ്ങനെയുള്ള സംഭവങ്ങൾ എന്നെ കുറെ കാലം അലട്ടിയിരുന്നു. അതൊക്കെ നന്നായി ഉൾക്കൊണ്ടാണ് ഈ കഥാപാത്രം അവതരിപ്പിച്ചത്. അഭിനയിച്ചതിനു ശേഷം പുനർജന്മം കിട്ടിയതു പോലെയാണ തോന്നിയത്.അതിനുശേഷം, ഓരോ നിമിഷവും യുദ്ധമുഖത്തെന്നപോലെ ജീവിക്കുന്ന മെഡിക്കല്‍ കമ്യൂണിറ്റിയോട് എനിക്ക് വലിയ ആദരവാണ്- റിമ പറഞ്ഞു

Loading...