ബോളിവുഡ് ചിത്രം ‘ദ ബോഡി’യുടെ ട്രെയ്ലര്‍ പുറത്തിറങ്ങി.ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഇമ്രാന്‍ ഹാഷ്മിയും ഋഷി കപൂറും പ്രധാനവേഷങ്ങളിലെത്തുന്നു . വേദിക, ശോഭിത ധൂളിപാല എന്നിവരാണ് നായികമാര്‍.ഡിസംബര്‍ 13 -ന് ചിത്രം തിയേറ്ററുകളില്‍ എത്തും.

ത്രില്ലറാണ് ചിത്രം എന്നാണ് ട്രെയ്ലര്‍ നല്‍കുന്ന സൂചനകള്‍. 2012-ല്‍ ഇതേ പേരില്‍ റിലീസ് ചെയ്ത സ്പാനിഷ് ചിത്രത്തിന്റെ റീമേക്ക് ആണ് ദി ബോഡി. വയാകോം 18, അസ്വര്‍ എന്റര്‍ടൈന്‍മെന്റ് എന്നീ നിര്‍മാണ കമ്പനികള്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ജീത്തു സംവിധാനം ചെയ്ത ദൃശ്യത്തിന്റെ ഹിന്ദി പതിപ്പ് ബോളിവുഡില്‍ വന്‍ ഹിറ്റായിരുന്നു. നിഷികാന്ത് കാമത്ത് ആണ് ഹിന്ദി പതിപ്പ് ഒരുക്കിയത്. ദൃശ്യം നേടിയ ജനപ്രീതിയാണ് ജീത്തുവിന് ബോളിവുഡിലേക്ക് വഴിതുറന്നത്.

Loading...