കണ്ണൂർ : മൊ​ബൈ​ല്‍ പ്ര​ണ​യം മൂ​ത്ത് ഭർത്താവിനേയും മക്കളേയും ഉപേക്ഷിച്ച് കാ​മു​ക​നെ തേ​ടി പോയ വീ​ട്ട​മ്മ ഒ​ടു​വി​ല്‍ കുട്ടി കാമുകനെ ക​ണ്ട് ഞെ​ട്ടി. മാ​സ​ങ്ങ​ള്‍ നീ​ണ്ടു നി​ന്ന മൊ​ബൈ​ല്‍ പ്ര​ണ​യ​ത്തി​ലൊ​ടു​വി​ലാ​ണ് ഭ​ര്‍​ത്താ​വി​നേ​യും മ​ക്ക​ളേ​യും ഉ​പേ​ക്ഷി​ച്ച് ത​നി​ക്ക് അ​ത്യാ​വ​ശ്യം വേ​ണ്ട സാ​ധ​ന​ങ്ങ​ളു​മെ​ടു​ത്ത് വീ​ട്ട​മ്മ വീ​ട് വി​ട്ടി​റ​ങ്ങി​യ​ത്. മൊ​ബൈ​ല്‍ ഫോ​ണി​ലെ വി​ലാ​സം തേ​ടി കാ​മു​ക​ന്‍റെ വീ​ട്ടു മു​റ്റ​ത്തെ​ത്തി​യ യുവതി കണ്ടത് പ്ലസ് വൺ വിദ്യാർത്ഥിയായ കുട്ടികാമുകനെയാണ് .അതേസമയം സംഭവം പാളിയെന്ന് തോന്നിയ കാ​മു​ക​ന്‍ പേ​ടി​ച്ചു വി​റ​ച്ച് പൊ​ട്ടി​ക്ക​ര​ഞ്ഞ് വീ​ട്ടി​നു​ള്ളി​ല്‍ ഒ​ളി​ച്ചി​രു​ന്നു.​വി​വ​ര​മ​റി​ഞ്ഞ് നാ​ട്ടു​കാ​ര്‍ കാ​മു​ക​ന്‍റെ വീ​ട്ടി​ല്‍ ത​ടി​ച്ചു കൂ​ടി.അ​ച്ഛ​ന്‍റെ പേ​രി​ലു​ള്ള മൊ​ബൈ​ല്‍ ക​ണ​ക്ഷ​നാ​ണ് കുട്ടികാമുകൻ ഉപയോഗിച്ചിരുന്നത് .

എന്നാൽ വീ​ട്ട​മ്മ ബാ​ഗും കൈ​യി​ല്‍ പി​ടി​ച്ച് കാ​മു​ക​ന്‍റെ വീ​ട്ടി​ന്‍റെ വ​രാ​ന്ത​യി​ല്‍ ഇ​രു​ന്നു. സംഭവത്തെ തുടർന്ന് നാട്ടുകാർ യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വി​നെ വി​ളി​ച്ച് വി​വ​രം പ​റ​ഞ്ഞു.​സ്ഥ​ല​ത്തെ​ത്തി​യ ഭ​ര്‍​ത്താ​വ് ഭാ​ര്യ​യെ വീ​ട്ടി​ലേ​ക്ക് കൂ​ട്ടി കൊ​ണ്ട് പോ​യി.

Loading...