ഡി​വി​ഡി​യി​ൽ നി​ന്നും ലൂ​ക്കാ​യി​ലെ ചും​ബ​ന​രം​ഗ​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യ​തി​ൽ ഖേദം പ്രകടിപ്പിച്ച് സം​വി​ധാ​യ​ക​ൻ അ​രു​ണ്‍ ബോ​സ്. സെ​ൻ​സ​ർ ബോ​ർ​ഡ് പോലും ഒ​ഴി​വാ​ക്ക​രു​തെ​ന്ന് പ​റ​ഞ്ഞ രം​ഗങ്ങളാണ് ഡി​വി​ഡി​യി​ൽ നി​ന്നും ഒ​ഴി​വാ​ക്കി​യിരിക്കുന്നത് , എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് അ​ദ്ദേ​ഹം ചോ​ദി​ക്കു​ന്നു. ഫേ​സ്ബു​ക്കി​ലാ​ണ് അ​രു​ണ്‍ ബോ​സ് ത​ന്‍റെ വി​ഷ​മം പ​ങ്കു​വ​ച്ച​ത്.

ഈ ​ലി​പ്പ്ലോ​ക്ക് രം​ഗം വ​ള​രെ ആ​ലോ​ചി​ച്ചെ​ടു​ത്ത തീ​രു​മാ​ന​മാ​ണ് .നി​ങ്ങ​ൾ അ​ത് ഒ​രി​ക്ക​ലും മു​റി​ച്ചു​മാ​റ്റ​രു​തെ​ന്നാ​ണ് സെ​ൻ​സ​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ വ​രെ പ​റ​ഞ്ഞ​തെ​ന്നും അ​ദ്ദേ​ഹം കു​റി​ച്ചു. ഇ​ത് ലൂ​ക്ക, നി​ഹാ​രി​ക​യു​ടെ ഇ​മോ​ഷ​ണ​ലാ​യ നി​മി​ഷ​മാ​ണെ​ന്നും അ​തി​ൽ ഒ​രു ശ​ത​മാ​നം പോ​ലും ല​സ്റ്റ് ഇ​ല്ലെ​ന്നും സം​വി​ധാ​യ​ക​ൻ വ്യ​ക്ത​മാ​ക്കി.

Loading...