തെലുങ്ക് സിനിമയിലെ ലൈംഗിക ചൂഷണങ്ങളെ കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഗാനരചയിതാവ് ശ്രേഷ്ഠയും രംഗത്തെത്തി. തെലുങ്കു സിനിമ മേഖലയിലെ ആദ്യ വനിത ഗാനരചയിതാവ് കൂടിയാണ് ഇവർ. നല്ല പാട്ടുകളും കഴിവും മാത്രം പോരാ സിനിമ മേഖലയിൽ അവസരം ലഭിക്കാൻ എന്ന് ഇവർ പറയുന്നു. ഒരു പ്രമുഖ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് ഇവർ ഈ കാര്യം പറഞ്ഞത്.

പുരുഷന്മാർ മാത്രമല്ല സ്ത്രീകളും ഇങ്ങനെ വഴങ്ങി കൊടുക്കാൻ നിർബന്ധിക്കുന്നത് കണ്ട് അമ്പരന്നു പോയെന്ന് ഇവർ പറയുന്നു. തനിക്ക് ഇത്രയും കാലം അവസരങ്ങൾ ലഭിക്കാതിരുന്നത് ഒരു നിർമ്മാതാവിനു വഴങ്ങി കൊടുക്കാത്തതു കൊണ്ടാണ് എന്ന് ഇവർ പയുന്നു. ആവശ്യം നിരസിച്ചതോടെ സിനിമയിൽ അവസരം ലഭിക്കില്ലെന്ന് ഉറപ്പുവരുത്തും എന്ന് നിർമ്മാതാവ് വെല്ലുവിളിച്ചു.അവസരങ്ങൾക്കായി പിന്നീട് ശ്രമം തുടങ്ങിയപ്പോൾ നിർമ്മാതാവിന്റെ ഭാര്യ തന്നെ ഭർത്താവിന് വഴങ്ങി കൊടുക്കണമെന്ന് നേരിട്ടു വന്ന് ആവശ്യപ്പടുകയായിരുന്നു.

ഗോവയിൽ നടക്കുന്ന പാർട്ടിയിൽ പങ്കെടുക്കണമെന്ന് പറഞ്ഞ് ഭീഷണി വരെ ഉണ്ടായിട്ടുണ്ട് എന്ന് ശ്രേ്ഷ്ഠ പറയുന്നു. തന്നെ ഇതിന് കിട്ടില്ല എന്നു പറഞ്ഞ് ഇവർ സിനിമാമോഹം ഉപേക്ഷിക്കുകയായിരുന്നു. എന്നാൽ പിന്നീട് കാലങ്ങൾക്കു ശേഷം പീലി ചൂപ്പുലു എന്ന ചിത്രം ലഭിച്ചു. ഇതിനു പിന്നാലെ അർജുൻ റെഡ്ഡി എന്ന് ചിത്രത്തിലെ ഗാനങ്ങൾ ഹിറ്റായതോടെ ഇവരെ തേടി അവസരങ്ങൾ എത്തുകയായിരുന്നു.


 

 
Loading...