Subscribe to MalayalamNewspress:

ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവന ചെയ്യുന്നതിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി മലയാളി വ്യവസായികളിൽ ഒന്നാം സ്ഥാനത്ത്. അഖിലേന്ത്യാ അടിസ്ഥാനത്തിൽ അഞ്ചാം സ്ഥാനവും യൂസഫലിക്കുണ്ട്. റിലയൻസ് എംഡി മുകേഷ് അംബാനിക്കാണ് ഒന്നാം സ്ഥാനം. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവന നൽകുന്നവരുടെ പട്ടിക തയ്യാറാക്കുന്ന ഹുറൂൺസ് ഇന്ത്യ ഫിലാന്ത്രോപ്പി ലിസ്റ്റ് 2018 ലാണ് ഈ വിവരം.

2017 ഒക്ടോബർ ഒന്നിനും 2018 സെപ്റ്റംബർ 30നും ഇടയിൽ നൽകിയ സംഭാവനയാണ് പരിഗണിച്ചിരിക്കുന്നത്. കേരളത്തിലെ പ്രളയദുരിതാശ്വാസ്ത്തിനടക്കം യൂസഫലി നൽകിയിരിക്കുന്ന സംഭാവന 70 കോടി രൂപയാണ്. കേരള മുഖ്യമന്ത്രിയുടെ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് 50 കോടിയിലധികമാണ് ഇദ്ദേഹം സംഭാവന ചെയ്തത്. ഇന്ത്യയിലുണ്ടായ മറ്റ് പ്രകൃതിദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കും നൽകിയ സംഭാവനകൾ പരിഗണിച്ചാണ് റാങ്കിങ്. ടിക്കറ്റെടുക്കാൻ കഴിയാതെ നാട്ടിലേക്ക് പോകാൻ വിഷമിക്കുന്ന നിരവധി പ്രവാസികൾക്കും ഇദ്ദേഹം ഒരു തണലാണെന്ന് ഹുറൂൺ റിസർച്ചിൻ്റെ ചീഫ് റിസർച്ചറും മാനേജിംഗ് ഡയറക്ടറുമായ അനസ് റഹ്മാൻ ജുനൈദ് അഭിപ്രായപ്പെട്ടു.

Loading...

437 കോടി രൂപയാണ് മുകേഷ് അംബാനി നൽകിയിട്ടുള്ളത്. 200 കോടി രൂപ സംഭാവന നൽകിയ പിരമൽ ഗ്രൂപ്പിലെ അജയ് പിരമലാണ് രണ്ടാം സ്ഥാനത്ത്. 113 കോടി രൂപ നൽകിയ വിപ്രോ ഗ്രൂപ്പിന്റെ അസിം പ്രേംജി മൂന്നാം സ്ഥാനത്തും 96 കോടി രൂപ ചെലവഴിച്ച ഗോദ്രേജ് ഗ്രൂപ്പിന്റെ ആദി ഗോദ്രേജ് നാലാം സ്ഥാനത്തുമുണ്ട്. 30 കോടി രൂപ നൽകിയ ഗൗതം അദാനിയാണ് 10–ാം സ്ഥാനത്ത്.

Subscribe to MalayalamNewspress: