പ്രേമം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയമായ താരമാണ് മഡോണ സെബാസ്റ്റ്യൻ. എന്നാൽ മഡോണ അഹങ്കാരിയായ നടിയാണെന്നും, സംവിധായകനെ അനുസരിക്കാത്ത നായിക നടിയാണെന്നുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിനെതിരെ താരം തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോൾ.

അഭിനയിച്ച ചിത്രങ്ങളിലെല്ലാം നായകനെ ചുംബിക്കണമെന്നായിരുന്നു സംവിധായകരുടെ ആവശ്യം, ഇത് ഞാന്‍ നിരസിക്കുകയാണ് ചെയ്തത്. അത് കൊണ്ടാണ് തനിക്ക് അഹങ്കാരിയെന്ന പേര് ചാര്‍ത്തി കിട്ടിയത്. ചുംബന രംഗത്തില്‍ അഭിനയിക്കാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല, പുതിയ ചിത്രങ്ങളിലെല്ലാം അത് ഒഴിവാക്കുകയാണ് പതിവ്, ഇതൊക്കെ സിനിമയുടെ ഭാഗമാണെന്നു ചിലര്‍ വാദിച്ചാലും അന്യപുരുഷനെ കെട്ടിപ്പിച്ച്‌ ചുംബിക്കാനും കിടക്ക പങ്കിടാനുമൊന്നും തന്നെ കിട്ടില്ല, മറഡോണ നിലപാട് കടുപ്പിക്കുന്നു.

Loading...