നവവധുവായി അണിഞ്ഞൊരുങ്ങിയുള്ള ചിത്രങ്ങൾ മാളവിക ജയറാം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരുന്നു . മഞ്ഞ വസ്ത്രങ്ങളണിഞ്ഞ് ഹല്‍ദി കോസ്റ്റ്യൂമിലാണ് മാളവിക ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത്. ഇതോടെ മാളവിക വിവാഹിതയാകുന്നുവെന്ന അഭ്യൂഹങ്ങളും ശക്തമായി.

ഒരു ടെക്‌സ്റ്റൈല്‍ ബ്രാന്‍ഡിന്റെ ബ്രൈഡല്‍ ഫോട്ടോഷൂട്ട് ആണെന്നും മോഡലിങ് ഇഷ്ടപ്പെടുന്ന മാളവിക ഫോട്ടോഷൂട്ടിന്റെ ഭാഗമായി ഹല്‍ദി-മെഹന്ദി വസ്ത്രങ്ങളണിഞ്ഞതാണെന്നും പോസ്റ്റില്‍ ചിലർ അഭിപ്രായപ്പെട്ടു. 

എന്നാൽ സത്യം ഇതാണ്… ഒരു ജുവല്ലറി പരസ്യത്തിൽ കല്യാണപ്പെണ്ണായി വേഷമിട്ടതാണ് മാളവിക. ജയറാമും  പരസ്യ ചിത്രത്തിൽ മാളവികയ്ക്കൊപ്പം അഭിനയിക്കുന്നു.

വിദേശത്ത് പഠനവുമായി ബന്ധപ്പെട്ട തിരക്കിലായിരുന്ന മാളവിക ബിരുദം പൂര്‍ത്തിയാക്കിയതിനു ശേഷമാണ് മോഡലിങ് രംഗത്തേക്ക് പ്രവേശിക്കുന്നത്.

Loading...