മമ്മൂട്ടി വിരോധികളുടെ ഏറ്റവും വലിയ സന്തോഷമാണു താരത്തിന് ഡാൻസ് അറിയില്ല എന്നത്. കാലങ്ങളായി ഇതിന്റെ പേരിൽ
മമ്മൂട്ടി പഴികേൾക്കുന്നു! ഡാൻസ് അറിയാത്തതിന്റെ പേരിൽ ആരെ കളിയാക്കേണ്ടി വന്നാലും ആദ്യം ഉയർന്നുവരുന്നതും മമ്മൂട്ടിയുടെ പേരായിരിക്കും.

അങ്ങനെയങ്ങു കളിയാക്കാൻ വരട്ടെ… ഡാൻസ് കളിക്കുന്ന കാര്യത്തിൽ അത്രമോശമൊന്നുമല്ല താരം. അല്ലെങ്കിൽ നഗ്മയുടെ കൂടെ ഇത്ര കിടിലൻ പെർഫോമൻസ് നടത്തുമോ? ധർത്തിപുത്ര എന്ന ബോളിവുഡ് ചിത്രത്തിലെ പാട്ട് രംഗത്തിലാണു മമ്മൂട്ടി തന്റെ കഴിവ് പുറത്തെടുത്തിരിക്കുന്നത്. തെന്നിന്ത്യൻ താരം നഗ്മയ്‌ക്കൊപ്പം കിടിലൻ ഒരു ഡാൻസായിരുന്നു അത്.

പതിവ് ചുവടുകളിൽ നിന്നൊക്കെ മാറി വ്യത്യസ്തമായ ചുവടുകളാണു താരം ഇതിൽ പ്രയോഗിച്ചിരിക്കുന്നത്. തുറുപ്പുഗുലാൻ എന്ന ചിത്രത്തിൽ താരം തന്നെ സ്വന്തം നൃത്തം ട്രോൾ ചെയ്തു കൊണ്ടുള്ള കഥാപാത്രമായിരുന്നു. ഇതു പ്രേക്ഷകരിൽ ചിരിപടർത്തി. പോക്കിരിരാജ എന്ന ചിത്രത്തിലും മമ്മൂട്ടിയുടെ സ്‌റ്റെപ്പുകൾ തരംഗമായിരുന്നു. സോഷ്യൽമീഡിയയിൽ തരംഗമാകുന്ന ധർത്തിപുത്ര എന്ന ബോളിവുഡ് ചിത്രത്തിലെ ഈ നൃത്തരംഗം കണ്ട് നോക്കു.

Loading...