‘കുഞ്ഞിക്കായുടെ വണ്ടിയും എടുത്തോണ്ട് പയ്യൻ ഇറങ്ങിയിട്ടുണ്ട്…’. മണികൂറുകൾ കൊണ്ട് സമൂഹമാധ്യമങ്ങളിൽ വൈറലായ വിഡിയോയ്ക്ക് ആരോ നൽകിയ രസികൻ കമന്റാണിത്. മമ്മൂട്ടിയാണ് ഇൗ കഥയിലെ പയ്യൻ. വാഹനക്കമ്പക്കാരാണ് ഇൗ അച്ഛനും മകനും എന്നത് മലയാളിക്ക് ആരും പറഞ്ഞുനൽകേണ്ട കാര്യമില്ല. മമ്മൂട്ടിക്ക് ഏറെ കമ്പം കാറുകളോടാണെങ്കിൽ ദുൽഖറിന് ബൈക്കുകളോടും കാറുകളോടും ഒരെ കമ്പമാണ്.

ബൈക്ക് കമ്പത്തിൽ താനൊട്ടും പിന്നോട്ടല്ലെന്ന് തെളിയിച്ചിരിക്കുകയാണ് മമ്മൂട്ടി. സൂപ്പർ ബൈക്കിൽ കറങ്ങുന്ന മമ്മൂട്ടിയുടെ കിടിലൻ വിഡിയോയാണ് ഇപ്പോൾ തരംഗമാകുന്നത്. യൂത്തൻമാർ മാറി നിൽക്കും മമ്മൂക്കയുടെ ഇൗ സൂപ്പർ ബൈക്ക് റൈഡിൽ എന്നാണ് വിഡിയോയ്ക്ക് ലഭിക്കുന്ന കമന്റുകൾ.

പ്രായം കൂടുന്നതിനനുസരിച്ച് മമ്മൂട്ടിയ്ക്കുള്ള ഒരോ ഒരു അസുഖം ഗ്ലാമര്‍ കൂടുന്നതാണ്. സൗന്ദര്യവും ഫിറ്റ്‌നസും നിലനിര്‍ത്തുന്ന കാര്യത്തില്‍ മമ്മൂക്കയാണ് മലയാള സിനിമയിലെ മാതൃക. സിനിമകളുടെ തിരക്കിനിടയിലാണെങ്കിലും കഴിഞ്ഞ ദിവസം മുതല്‍ ഫേസ്ബുക്കിലൂടെ വന്ന മമ്മൂക്കയുടെ ചിത്രം തരംഗമായിരിക്കുകയാണ്.

പുത്തന്‍ വാഹനങ്ങള്‍ സ്വന്തമാക്കാന്‍ പ്രത്യേക ഇഷ്ടമുള്ള മമ്മൂക്ക ബിഎംഡബ്ല്യൂ ബൈക്കിലെത്തിയിരിക്കുകയാണ്. കലൂര്‍ ടൗണിലൂടെ യാത്ര ചെയ്യുന്ന ചിത്രമായിരുന്നു ആദ്യം പുറത്ത് വന്നത്. പിന്നാലെ ഇക്കയുടെ തമാശ നിറഞ്ഞൊരു ഫോട്ടോ കൂടി എത്തിയിരിക്കുകയാണ്. നടന്‍ സഞ്ജു ശിവറാമാണ് ഫേസ്ബുക്കിലൂടെ ചിത്രം പുറത്ത് വിട്ടത്..

അഹങ്കാരത്തിന്റെ ആള്‍ രൂപമെന്നാണ് പലരും മമ്മൂട്ടിയെ കുറിച്ച് പറയുന്നത്. ഗൗരവ്വം കാണിക്കുന്ന പ്രകൃതമാണെങ്കിലും മമ്മൂട്ടിയെ അടുത്ത് അറിഞ്ഞാല്‍ ഇത്രയും പാവം മനുഷ്യന്‍ വേറെയില്ലെന്ന് പറയേണ്ടി വരും.. അതാണ് മമ്മൂട്ടി. തനിക്കൊപ്പം സിനിമയില്‍ അഭിനയിക്കുന്നവര്‍ക്ക് പൂര്‍ണ പിന്തുണ കൊടുക്കുന്ന മമ്മൂട്ടി സിനിമയുടെ സെറ്റില്‍ കുട്ടിത്തം കാണിക്കുന്ന ഒരാള്‍ കൂടിയാണ്. കുട്ടികളുടെ മനസാണെന്നാണ് പലരും മമ്മൂട്ടിയെ കുറിച്ച് പറയുന്നത്. ഇപ്പോഴിത അതുപോലൊരു കുട്ടിത്തം നിറഞ്ഞൊരു ഫോട്ടോ പുറത്ത് വന്നിരിക്കുകയാണ്.

ഇതാരണെന്ന് പറയാന്‍ പറ്റുമോ എന്ന ചോദ്യം ചോദിച്ച് നടന്‍ സഞ്ജു ശിവറാമാണ് ഫേസ്ബുക്കിലൂടെ ഒരു ഫോട്ടോ പുറത്ത് വിട്ടത്. ഞങ്ങളൊരു സ്റ്റാറിനെ കണ്ടുമുട്ടിയെന്നും ഒരു സെല്‍ഫി ചോദിച്ചു.. കിട്ടി ത്രിപ്ത്രിയായി എന്നും പറഞ്ഞാണ് സഞ്ജു ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്. ഫോട്ടോയില്‍ ജേക്കബ് ഗ്രിഗറിയുമുണ്ട്. ഫോട്ടോയില്‍ ഉള്ളത് മമ്മൂക്കയാണെന്നുള്ള കാര്യം പെട്ടെന്ന് തന്നെ എല്ലാവര്‍ക്കും മനസിലായിരുന്നു. മമ്മൂക്കയുടെ കുസൃതി നിറഞ്ഞ ഈ പരിപാടിയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഫോട്ടോയില്‍ മമ്മൂക്കയെ സൂക്ഷിച്ച് നോക്കുന്ന ഗ്രിഗറിയുടെ നോട്ടത്തിനും പ്രത്യേകതയുണ്ട്.

ഒരു ചുള്ളന്‍ പയ്യന്‍ ഗെറ്റപ്പിലൊരാള്‍ ബിഎംഡബ്ല്യൂ ബൈക്കില്‍ കലൂര്‍ ടൗണിലൂടെ പോവുന്നതാണ് പലരും ആദ്യം കണ്ടത്. ഒറ്റ നോട്ടത്തില്‍ മമ്മൂക്ക ആണെന്ന് മനസിലാവും. ഇതോടെ ഇക്കയുടെ ഫോട്ടോ സോഷ്യല്‍ മീഡിയയിലൂടെ പുറത്തെത്തി. ഇന്നലെ വൈകുന്നേരം മുതല്‍ ഇക്കയും ബൈക്കുമാണ് ട്രെന്‍ഡിങ്ങായിരിക്കുന്നത്. മമ്മൂട്ടിയ്ക്ക് വാഹനങ്ങളോടുള്ള താല്‍പര്യം എത്രമാത്രമുണ്ടെന്നുള്ള കാര്യം ഈ ഒരു ചിത്രത്തിലൂടെ മനസിലാക്കാന്‍ കഴിയുമെന്നാണ് ആരാധകര്‍ പറയുന്നത്. ഇക്ക സിനിമയ്ക്ക് പുറത്തും എത്രമാത്രം സിംപിളാണെന്നും വ്യക്തമാണ്.

മമ്മൂക്ക നിങ്ങളെ കൊണ്ട് ഒരു രക്ഷയുമില്ലല്ലോ എന്നാണ് ഇപ്പോള്‍ പ്രേക്ഷകര്‍ പറയുന്നത്. പ്രായം കൂടി വരികയാണെങ്കിലും ലുക്കിലും സ്റ്റൈലിലും കേമനായിരിക്കുന്ന ഒരേ ഒരു വ്യക്തി മമ്മൂട്ടി തന്നെയാണ്.

ബിഎംഡബ്ല്യു ആര്‍ 1200 ജിഎസ് എന്ന ബൈക്കിലായിരുന്നു മമ്മൂട്ടിയുടെ ഈ ‘കുട്ടനാടന്‍’ കറക്കം. വാഹന പ്രേമികളുടെ ഇഷ്ട അഡ്വഞ്ചര്‍ ബൈക്കുകളിൽ ഒന്നാണ് ഇത്. 19 ലക്ഷത്തിന് മുകളിൽ വിലവരും ഇൗ ബൈക്കിന്. ഒരു കുട്ടനാടന്‍ ബ്ലോഗ് എന്ന പുതിയ ചിത്രത്തിന് വേണ്ടിയാണ് താരം സൂപ്പർ ബൈക്ക് ഉപയോഗിച്ചതെന്നാണ് ലഭിക്കുന്ന സൂചന. തിരക്കഥാകൃത്ത് സേതുവിന്റെ ആദ്യ സംവിധാന സംരംഭമാണിത്.

Loading...