പള്ളിയില്‍ പ്രാര്‍ത്ഥനക്ക് വന്ന മമ്മുട്ടിയുടെ ഫോട്ടോ ആരാധകരിലൊരാള്‍ എടുക്കാന്‍ ശ്രമിക്കുന്നത് തടയുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറല്‍. ‘പള്ളിയില്‍ വന്നാല്‍ ഫോട്ടോ എടുക്കരുത്, പള്ളിയില്‍ വന്നാല്‍ പ്രാര്‍ത്ഥിക്കണം’ എന്ന് പറയുന്ന മമ്മുട്ടി നേരെ പള്ളിയിലേക്ക് നടന്ന് പോകുന്നതായാണ് വീഡിയോയില്‍ കാണിക്കുന്നത്. മമ്മുട്ടിയുടെ കൂടെ വന്ന സഹായികളിലൊരാള്‍ ആരാധകന്റെ കൈയില്‍ നിന്നും ഫോണ്‍ തട്ടിയകറ്റുന്നതും വീഡിയോയില്‍ ദൃശ്യമാണ്. കാസര്‍കോഡ് വെച്ചാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. മമ്മുട്ടി ചിത്രം ഉണ്ടയുടെ ചിത്രീകരണം കാസര്‍ക്കോഡാണ് പുരോഗമിച്ച് കൊണ്ടിരിക്കുന്നത്. അനുരാഗ കരിക്കിന്‍ വെള്ളത്തിന് ശേഷം ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്യുന്ന ഉണ്ടയില്‍ മമ്മുട്ടി പൊലീസ് ഓഫീസറായിട്ടാവും പ്രത്യക്ഷപ്പെടുക. ഹര്‍ഷാദാണ് ചിത്രത്തിന്റെ തിരക്കഥ.

പള്ളിയിൽ വന്നാൽ ഫോട്ടോ എടുക്കരുത് പള്ളിയിൽ വന്നാൽ പള്ളിയിൽ വരണം മമ്മൂക്ക 👏👏

Posted by Skylark Pictures Entertainment on Friday, November 2, 2018

Loading...