അച്ഛന്റെ ആഗ്രഹം സാധ്യമാക്കി കൊടുക്കുക ഏതൊരു മകന്റെയും കടമ തന്നെയാണ്. അത്തരത്തിലുള്ള ഒരു മകന്റെ വാര്‍ത്ത സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരിക്കുകയാണ്. അച്ഛന്റെ ആഗ്രസാഫല്യത്തിനായി ഏതറ്റം വരെയും പോകുമെന്ന് തെളിയിച്ചിരിക്കുകയാണ് നൈജീരിയക്കാരന്‍ അസുബുകെ . അസുബുകെയുടെ അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു മകന്‍ സ്വന്തമായി ഒരു ബിഎംഡബ്ല്യു കാര്‍ വാങ്ങുന്നത്.

എന്നാല്‍ ഇത് കാണാന്‍ നില്‍ക്കാതെ അസുബുക്കെയുടെ അച്ഛന്‍ മരിച്ചു. മരണത്തിലെങ്കിലും അച്ഛന്റെ ആഗ്രഹം സാധിച്ചുകൊടുക്കണമെന്ന് തോന്നിയ അസുബുകെ  കൂടുതല്‍ ഒന്നും ആലോചിച്ചില്ല. അടുത്തുള്ള ബിഎംഡബ്ല്യൂ ഷോറൂമില്‍ നിന്നും ഒരു പുതുപുത്തന്‍ കാര്‍ വാങ്ങി. ആറടി ആഴത്തിലുള്ള കുഴിവെട്ടി 66,000 പൗണ്ട് വിലയുള്ള   ബിഎംഡബ്ല്യു കാറില്‍  പിതാവിനെ അസുബുകെ അടക്കം ചെയ്തു.  ഇയാളുടെ പ്രവര്‍ത്തിയെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങള്‍ ഉയരുന്നുണ്ട്. ഏതായാലും വ്യത്യസ്തമായ ശവസംസ്‌കാര ചടങ്ങിന്റെ ചിത്രം വൈറലായി കഴിഞ്ഞു.

Loading...