Subscribe to MalayalamNewspress:

സിറ്റിങ് വിസയില്‍ ബഹ്‌റൈനിലെത്തിയ മലയാളി യുവാവിന് ദാരുണാന്ത്യം. തൃശ്ശൂര്‍ കോട്ടപ്പുറം സ്വദേശി ബെന്നി നോബെര്‍ട്ട് (28) ആണ് താമസ സ്ഥലത്തുവെച്ച് മരിച്ചത്. ഉറക്കത്തിലാണ് ബെന്നി മരണപ്പെട്ടത്.

ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്. മൃതദേഹം സല്‍മാനിയ മെഡിക്കല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേയ്ക്ക് അയയ്ക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Subscribe to MalayalamNewspress:

 

 
Loading...