പരീക്ഷയ്ക്കു പൂജ്യം മാര്‍ക്കു കിട്ടിയാല്‍ തോറ്റു മൊട്ടയിടുക എന്നു പറയാറുണ്ട്. പക്ഷേ ഇത് അല്‍പ്പം കടന്നു പോയില്ല. ഇന്തോനേഷ്യയയില്‍ അക്മല്‍ എന്ന 14 കാരന്‍ കോഴി മുട്ടയിട്ട പോലെ മുട്ടയിട്ടതായി റിപ്പോര്‍ട്ട്. ഒരു ബ്രിട്ടീഷ് പത്രമാണ് ഈ വിവരം പുറത്തു വിട്ടത്. തനിക്ക് സവിശേഷമായ കഴിവുണ്ട് എന്നു അവകാശപ്പെട്ട് ഈ 14 കാരന്‍ ആശുപത്രിയില്‍ പ്രവേശിക്കുകയായിരുന്നു.

എന്നാല്‍ മനുഷ്യര്‍ മുട്ടയിടാറില്ല എന്നു ഡോക്ടര്‍ ഇയാളെ ഉപദേശിച്ചതായി പറയുന്നു. അക്മലിന്റെ പിതാവും കുട്ടിയുടെ വാദം അംഗികരിക്കുന്നു. രണ്ടു വര്‍ഷത്തിനിടയില്‍ രണ്ടു ഡസനോളം മുട്ട തന്റെ മകന്‍ ഇട്ടു എന്ന് ഇയാള്‍ അവകാശപ്പെടുന്നു. ഇതേ തുടര്‍ന്ന് എക്‌സറേ എടുത്തു നോക്കിയ ഡോക്ടര്‍മാരും ഞെട്ടി. കുട്ടിയുടെ മലാശയത്തിനുള്ളില്‍ ഒരു മുട്ടയുള്ളതായി എക്‌സറേയില്‍ തെളിയുകയായിരുന്നു. ആശുപത്രിയില്‍ വച്ച് അക്മല്‍ മുട്ടയിട്ടതായും വാര്‍ത്തയില്‍ പറയുന്നുണ്ട്. എന്നാല്‍ ഈ മുട്ട സ്വഭാവികമായും ശരീരത്തില്‍ ഉണ്ടാകുന്നതാണ് എന്നു വിശ്വസിക്കാന്‍ ഡോക്ടര്‍മര്‍ തയാറായിട്ടില്ല. കുട്ടി മുട്ട വിഴുങ്ങിയതോ മലദ്വാരത്തിലുടെ കയറ്റി വച്ചതോ ആകാം എന്നാണു ഡോക്ടര്‍മാരുടെ വാദം. 14 കാരനെ നീരിക്ഷിച്ചു വരികയാണ്.

Loading...