തൊടുപുഴ : ഭർതൃമതിയായ കാമുകിയുടെ പിതാവിന്റെ കുത്തേറ്റ് യുവാവ് കൊല്ലപ്പെട്ടു. മടക്കത്താനം സ്വദേശി സിയാദ് (38) ആണു കൊല്ലപ്പെട്ടത്. ഇന്നലെ അര്‍ധരാത്രിയാണു സംഭവം. പ്രതി സിദ്ദിഖ് ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.

പൊലീസ് പറയുന്നത്: സിയാദും വിവാഹിതയായ യുവതിയും ഏറെ നാളായി അടുപ്പത്തിലായിരുന്നു. ഇവരുടെ ബന്ധത്തെക്കുറിച്ച് അറിഞ്ഞ യുവതിയുടെ പിതാവ് സിദ്ദിഖ് പല തവണ താക്കീതു ചെയ്‌തെങ്കിലും ബന്ധം തുടര്‍ന്നു. ഇന്നലെ യുവതിയുടെ ഭര്‍ത്താവ് വീട്ടിലെത്തിയപ്പോള്‍ ഇരുവരെയും ഒരുമിച്ചു കണ്ടു. തുടര്‍ന്ന് ഇയാള്‍ വീട് പുറത്തു നിന്നു പൂട്ടിയ ശേഷം സിദ്ദിഖിനെ വിളിച്ചു വരുത്തി. ഭര്‍ത്താവും ഭാര്യാപിതാവും സിയാദിനെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം വിട്ടയച്ചു.

വീട്ടിലേക്കു പോയ സിയാദ് അല്‍പ സമയത്തിനു ശേഷം വീണ്ടും യുവതിയുടെ വീട്ടിലെത്തുകയും സിദ്ദിഖുമായി വാക്കേറ്റമുണ്ടാകുകയും ചെയ്തു. ഇതിനിടെയാണ് കൈവശമുണ്ടായിരുന്ന കത്തിയെടുത്ത് സിദ്ദിഖ് സിയാദിനെ കുത്തിയത്.

Loading...